ശക്തമായ മ​ഴ​യി​ൽ വീ​ടു ത​ക​ർ​ന്നു
Sunday, June 19, 2022 10:59 PM IST
മാ​ന്നാ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടു ത​ക​ർ​ന്നുവീ​ണു. പാ​ണ്ട​നാ​ട് പ​ടി​ഞ്ഞാ​റ് വ​ട​ക്കെ​ത്ത​റ പ​ടി​ഞ്ഞാ​റേ​തി​ൽ പി. ​ആ​ന​ന്ദ​ന​ന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ക​ർ​ന്നു​വീ​ണ​ത്. ശ​ബ്ദം കേ​ട്ട് വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു.