ആ​ഹ്ലാ​ദ ​പ്ര​ക​ട​നം
Thursday, June 23, 2022 10:41 PM IST
ചേ​ര്‍​ത്ത​ല: എ​ഫ്എ​സ്ഇ​ടി​ഒയു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല സി​വി​ൽ സ്റ്റേ​ഷ​നി​ല്‍ ജീ​വ​ന​ക്കാ​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. കാ​ര്യ​ക്ഷ​മ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ സി​വി​ൽ സ​ർ​വീ​സ് ന​ട​പ്പി​ൽ വ​രു​ത്താ​നും നാ​ടി​ന്‍റെ വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കു​വാ​ന്‍ ല​ക്ഷ്യ​മി​ട്ട് ഗ്രാ​മ-​ന​ഗ​ര വ​കു​പ്പു​ക​ൾ സം​യോ​ജി​പ്പി​ച്ചു "ഏ​കീ​ക​ര​ണ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് " യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ സ​ർ​ക്കാ​രി​ന് അ​ഭി​മാ​ദ്യ​മ​ർ​പ്പി​ച്ചു​മാ​ണ് ജീ​വ​ന​ക്കാ​ര്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ധ​ന​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ സി​ലീ​ഷ്, എം.​എ​ൻ. ഹ​രി​കു​മാ​ർ, പി.​ഡി.​ ജോ​ഷി, ആ​ർ. അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.