ലോ​ഡ്ജി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Thursday, June 23, 2022 10:48 PM IST
ആ​ല​പ്പു​ഴ: ലോ​ഡ്ജി​ലെ ക​ക്കൂ​സ് മു​റി​യി​ൽ യു​വാ​വിനെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട പ​റ​ക്കാ​നം നെ​ല്ലി​ക്കു​ന്ന് ജോ​യി​യു​ടെ മ​ക​ൻ ജി​നു ജെ.​ ജോയി (31) ആ​ണ് മ​രി​ച്ച​ത്. ഒ​രു സ്ത്രീ​ക്കും മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക്കുമൊ​പ്പം ക​ഴി​ഞ്ഞ 20ന് ​ജി​നു ആ​ല​പ്പു​ഴ​യി​ലെ ക​ള​പ്പു​ര​യി​ലു​ള്ള ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ സ്ത്രീ​യും കു​ട്ടി​യും പു​റ​ത്തേ​ക്കു പോ​യി.

8.30ന് ​ഇ​വ​ർ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ജി​നു​വി​നെ മു​റി​യി​ൽ കണ്ടില്ല. ബാ​ത്ത് റൂം ​തു​റ​ന്ന​പ്പോ​ൾ കൈ​ലി​മു​ണ്ടി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കാണുകയായിരുന്നു. ലോ​ഡ്ജ് അ​ധി​കൃ​ത​ർ നോ​ർ​ത്ത് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും കു​ട്ടി​യും ഒ​ന്ന​ര വ​ർ​ഷ​മാ​യി ജി​നു​വി​നോ​ടൊ​പ്പ​മാ​യി​രു​ന്നു​വെ​ന്ന് നോ​ർ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.