ത​സ്തി​ക വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Thursday, June 23, 2022 10:48 PM IST
ആ​ല​പ്പു​ഴ: അ​ച്ച​ടി​വ​കു​പ്പി​ലും സ്റ്റേ​ഷ​ന​റി വ​കു​പ്പി​ലും നി​ല​വി​ലു​ള്ള ത​സ്തി​ക​കളി​ല്‍ 50% വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​തെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​മ്പോ​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത സ​ര്‍​ക്കാ​രാ​ണ് പ​ല വ​കു​പ്പു​ക​ളി​ലു​മു​ള്ള ത​സ്തി​ക​ക​ള്‍ പോ​ലും വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ ത​യാ​റാ​കു​ന്ന​ത്. ഇ​ത്ത​രം നീ​ക്ക​ത്തി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തര​മാ​യി പി​ന്‍​മാ​റ​ണ​മെ​ന്ന് കേ​ര​ള എ​ന്‍​ജി​ഒ​ സം​ഘ് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് റ്റി.​എ​ന്‍.​ ര​മേ​ശ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പ്ര​കാ​ശ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.