കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പുനരാരംഭിക്കണമെന്ന് നി​വേ​ദ​നം
Thursday, June 23, 2022 10:48 PM IST
മ​ങ്കൊ​മ്പ്: റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ച മു​ട്ടാ​ർ വ​ഴി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ​കു​പ്പു മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ജോ​ലി​ക​ൾ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ട​ത്വ​യി​ൽനി​ന്നും ച​ക്കു​ള​ത്തു​കാ​വ്, മു​ട്ടാ​ർ വ​ഴി ച​ങ്ങ​നാ​ശേ​രി, മ​ങ്കൊ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും, മി​ത്ര​ക്ക​രി​യി​ൽ നി​ന്നു മു​ട്ടാ​ർ വ​ഴി ച​ങ്ങ​നാ​ശേ​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി​യി​ൽ നി​ന്നു ഉ​റ​പ്പു​ല​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ളി, ബോ​ബ​ൻ ജോ​സ്, ഏ​ബ്ര​ഹാം ചാ​ക്കോ, ഷി​ല്ലി അ​ല​ക്‌​സ്, കെ. ​സു​ര​മ്യ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.