ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ല്‍ കു​ട്ടി​ക​ളുടെ വക വാ​യ​ന​ശാ​ല
Thursday, June 23, 2022 10:48 PM IST
ചേ​ർ​ത്ത​ല: വെ​ള്ളി​യാ​കു​ള​ത്ത് ബ​സ് സ്റ്റോ​പ്പി​ല്‍ ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചി​രി​ക്കാം. വെ​ള്ളി​യാ​കു​ളം ഗ​വ.​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം പ​ണം മു​ട​ക്കി വാ​ങ്ങി​ച്ച പു​സ്ത​ക​ങ്ങ​ൾ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഡ​സ്ക്കി​ൽ അ​ടു​ക്കി വ​ച്ചി​ട്ടു​ണ്ട്. ആ​ർ​ക്കും എ​ടു​ത്ത് വാ​യി​ക്കാം. വ​ഴി യാ​ത്ര​ക്കാ​രും ബ​സ് കാ​ത്ത് ഇ​രി​ക്കു​ന്ന​വ​രും ഇ​വി​ടെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് തു​ട​ങ്ങി. പു​സ്ത​കം വാ​യി​ച്ച് അ​ഭി​പ്രാ​യം എ​ഴു​താ​ൻ ഒ​രു ബു​ക്കും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബി. ഷാ​ജി, അ​ധ്യാ​പ​ക​രാ​യ,പ്ര​വീ​ൺ, ജോ​ർ​ജ്, ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.