പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി വി. ശിവൻകുട്ടി
Friday, June 24, 2022 10:55 PM IST
അ​മ്പ​ല​പ്പു​ഴ: പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം ആ​രം​ഭി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​യ​ർ സെ​ക്ക​ൻഡറി പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നിവി​ജ​യം നേ​ടി​യ അ​മ്പ​ല​പ്പു​ഴ കെ.​കെ.​ കു​ഞ്ചു​പി​ള്ള സ്മാ​ര​ക സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​നു​മോ​ദി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

ദേ​ശീ​യ നി​ല​വാ​ര​ത്തി​ലും സാ​ർ​വ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​മു​ള്ള വി​ഷ​യ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ, കൃ​ഷി, സം​സ്കാ​രം, ഭാ​ഷ തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​കും. പാ​ഠ​പു​സ്ത​കം പൂ​ർ​ണ​രൂ​പ​ത്തി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ൻ ഓ​രോ സ്കൂ​ളി​ലും ഇ​ത് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കും.

ഈ ​വ​ർ​ഷം സാ​ധാ​ര​ണ ക്ലാ​സു​ക​ൾ ഉ​ള്ള​തു​പോ​ലെ ത​ന്നെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ഉ​ണ്ടാ​കും. കോ​വി​ഡി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യ രീ​തി​യി​ൽ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ന​ട​ത്തും.

എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​നം ഉ​റ​പ്പാ​ക്കും. ഒ​രുകു​ട്ടി​ക്കു പോ​ലും പ്ര​വേ​ശ​നം കി​ട്ടാ​തെവ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ല. പ്രീ ​പ്രൈ​മ​റി ത​ലം മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ അ​ക്കാ​ദ​മി​ക് നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.