ബോ​ട്ട് ലാ​സ്‌​ക​ർ; ശാ​രീ​രി​ക അ​ള​വെ​ടു​പ്പ് 29ന്
Friday, June 24, 2022 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പോ​ലീ​സ് വ​കു​പ്പി​ൽ ബോ​ട്ട് ലാ​സ്‌​ക​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 424/2019) ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ശാ​രീ​രി​ക അ​ള​വെ​ടു​പ്പ് 29ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ പി​എ​സ് സി ​ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ത്തും. പ്രൊ​ഫൈ​ലി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ്, അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ൺ: 0477- 2264134.

‘ഞ​ങ്ങ​ളും
കൃ​ഷി​യി​ലേ​ക്ക്’
പ​ദ്ധ​തി ഉദ്ഘാടനം

മാ​ന്നാ​ർ: സി​പി​ഐ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്’ പ​ദ്ധ​തി​ക്ക് മാ​ന്നാ​റി​ൽ തു​ട​ക്ക​മാ​യി. മാ​ന്നാ​ർ ടൗ​ൺ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​വി​ത്ത് ന​ടി​ലും വി​ത​ര​ണ​വും ന​ട​ത്തി. ഷാ​ജി മ​ല​ബാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.