പ​ദ്ധ​തി​ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണം: ​ജി​ല്ലാ വി​ക​സ​ന സ​മി​തി
Saturday, June 25, 2022 11:16 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ര്‍​ദേ​ശി​ച്ചു. നി​ര്‍​വ​ഹ​ണ​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മ​ഴ ശ​ക്ത​മാ​കു​മ്പോ​ള്‍ പ​ദ്ധ​തി​ക​ള്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് പ​റ​ഞ്ഞു. ഓ​രോ പ​ദ്ധ​തി​യു​ടെ​യും ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ വി​ക​സ​ന സ​മി​തി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ശ്ര​മി​ക്ക​ണം​ക​ള​ക്ട​ര്‍ കു​ട്ടി​ച്ചേ​ര്‍​ത്തു.

202122 വ​ർ​ഷ​ത്തെ ജി​ല്ലാ വി​ക​സ​ന സ​മി​തി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് എ​ച്ച്. സ​ലാം എം​എ​ല്‍​എ​യ്ക്ക് ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി. ​ശ​ശി​ക​ല, മ​റി​യാ​മ്മ ജോ​ൺ ഫി​ലി​പ്പ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ​സ്. സ​ത്യ​പ്ര​കാ​ശ്, മ​റ്റ് ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.