ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച പ്രി​ൻ​സി​പ്പ​ലി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം
Saturday, June 25, 2022 11:20 PM IST
ആ​ല​പ്പു​ഴ: ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വും ഹ​യ​ർ​സെ​ക്ക​ൻഡറി റീ​ജണ​ൽ ഡെ​പ്യ​ട്ടി ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേശ​വു​മു​ണ്ടാ​യി​ട്ടും പ​ല്ല​ന മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യ്ക്ക് ശ​മ്പ​ളം അ​നു​വ​ദി​ക്കാ​ത്ത സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ-ചാ​ർ​ജി​ന്‍റെ ധാ​ർ​ഷ്ട്യ​ത്തെ മൗ​നസ​മ്മ​തംപോ​ലെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻഡറി റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്.

ഉ​ത്ത​ര​വ് കി​ട്ടി ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ധ്യാ​പി​ക​യ്ക്ക് ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ-ചാ​ർ​ജ് ശ്രീ​ലേ​ഖ​യ്ക്ക് നി​ർ​ദേശം ന​ൽ​കി. സ​ർ​ക്കാ​രി​ൽനി​ന്നു ശ​മ്പ​ളം കൈ​പ്പ​റ്റു​ക​യും ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​ദ്ഭു​പ്പെ​ടു​ത്തു​ന്ന​താ​യി ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​ധ്യാ​പി​ക​യു​ടെ അ​മ്മ ര​മാ ര​വീ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.