ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്കി​ൽ ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Monday, June 27, 2022 10:44 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ മേ​ള പു​ലി​യൂ​ർ ക​മ്യു​ണി​റ്റി ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വ​ത്സ​ല മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജെ​ബി​ൻ പി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ള​യു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ വി​ളം​ബ​ര റാ​ലി ന​ട​ന്നു.
വി​വി​ധ ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ള്‍, ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യം, ക​ണ്ണു പ​രി​ശോ​ധ​ന, യോ​ഗ ക്ലാ​സു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ല​ഹ​രി വി​രു​ദ്ധ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും ക്ര​മീ​ക​രി​ച്ചി​രു​ന്നു. കെ.​ആ​ർ. രാ​ധാ​ഭാ​യി, സ്വ​ർ​ണ​മ്മ, കെ.​ആ​ർ. മോ​ഹ​ൻ, സു​ജ രാ​ജീ​വ്‌, എം. ​ജി ശ്രീ​കു​മാ​ർ, പി.​വി സ​ജി​ൻ, ആ​ശ വി. ​നാ​യ​ർ, സു​നി മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം
ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​പ്പു​ഴ: ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ 2021-22 വ​ർ​ഷ​ത്തെ സ്‌​കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം. ​സു​രേ​ന്ദ്ര​ൻ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ബേ​ബി കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചീ​ഫ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ജി. സു​രേ​ഷ്, ജി​ല്ലാ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എ​സ്. സ​തീ​ഷ്‌​കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കോ​ള​ർ​ഷി​പ്പും പാ​രി​തോ​ഷി​ക​വും ന​ൽ​കി.