താ​യ്ക്വോണ്ടോ പ്രദ​ർ​ശ​ന മ​ത്സ​രം
Monday, June 27, 2022 10:47 PM IST
ആ​ല​പ്പു​ഴ: ഒ​ളി​മ്പി​ക് വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ താ​യ്ക്വോണ്ടോ അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി ടി​കെ​എം​എം യു.​പി. സ്കൂ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​ടി. സോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ താ​യ്ക്വോണ്ടോ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ കോ​-ഓർഡി​നേ​റ്റ​ർ വി​മ​ൽ ​പ​ക്കി, ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റൈ​സ​ൽ ടി.എ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.