ആലപ്പുഴ: മനുഷ്യനടക്കം ഭൂമിയിലെ സർവ ജീവജാലങ്ങളുടെയും ജീവൻ നിലനിർത്തുന്നതിൽ വൃക്ഷങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് എ.എം. ആരിഫ് എംപി. ദേശീയ വൃക്ഷ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലും വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ വിനീത എംപിയിൽ നിന്നു ഫലവൃക്ഷത്തൈ ഏറ്റുവാങ്ങി. കൗൺസിലർമാരായ ഇല്ലിക്കൽ കുഞ്ഞുമോൻ, എം.ആർ. പ്രേം, ബി. നസീർ, എം.ജി. സതീദേവി, എ.എസ്. കവിത, ജോണി മുക്കം തുടങ്ങിയവർ സംബന്ധിച്ചു.
ധർണ നടത്തി
ചേർത്തല: കേന്ദ്രസർക്കാർ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക, കോൺഗ്രസിന്റെ ദേശീയ നേതാക്കളെ അപകീർത്തിപ്പെടുത്തുകയും ജനപ്രതിനിധികളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്കെതിരേയും രാഹുൽ ഗാന്ധി എംപി യുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ-ഡിവൈഎഫ് ഐ ഗുണ്ടായിസത്തിനെതിരേയും കോൺഗ്രസ് അരീപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരീപ്പറമ്പ്പോസ്റ്റ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ കെപിസിസി സെകട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രഘുവരൻ അധ്യക്ഷത വഹിച്ചു. എൻ. ശ്രീകുമാർ, വി.എൻ. അജയൻ, പി.ആർ. പ്രകാശൻ, മണ്ണാശേരി മോഹനൻ, ബാബു പള്ളേ കാട്ട്, വി.കെ. ജെയ്ൻ, പ്രശാന്ത്, രഘുനാഥ്, സാംസൺ, സുജിത്, റോയ് മോൻ, പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്റർവ്യു നാളെ
അമ്പലപ്പുഴ: ഗവ.മോഡൽ എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, സോഷ്യൽ സയൻസ് എന്നീ വിക്ഷയങ്ങളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യു നാളെ രാവിലെ 10 ന് നടത്തുന്നു. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി എത്തണം.