കോ​ട്ട​യ്ക്ക​മാ​ലി പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; പ​രു​മ​ല​യു​ടെ സ്വ​പ്നം ചി​റ​കു​വി​രി​ക്കു​ന്നു
Wednesday, June 29, 2022 10:46 PM IST
മാ​ന്നാ​ർ: പ​രു​മ​ല​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടു​ന്ന​തും മാ​ന്നാ​റി​ന്‍റെ താ​ത്കാ​ലി​ക ബൈ​പാ​സി​നും ഗു​ണ​ക​ര​മാ​കു​ന്ന കോ​ട്ട​യ്ക്ക​മാ​ലി പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്.

പ​രു​മ​ല-മാ​ന്നാ​ർ പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് 23 വ​ർ​ഷം മു​മ്പാ​ണ് കോ​ട്ട​യ്ക്കാ​ക​ട​വി​ൽ അം​ബു​ല​ൻ​സ് പാ​ലം പ​ണി​ത​ത്. വ​ലി​യ പാ​ലം ത​ന്നെ വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ര​ണ്ട് വ​ർ​ഷം മു​മ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. നി​ര​വ​ധി സാ​ങ്കേ​തി​ക ത​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ണി തു​ട​ങ്ങു​വാ​ൻ ക​ഴി​ഞ്ഞി​ല്ല.

ക​ഴി​ഞ്ഞദി​വ​സം മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ 20 സെ​ന്‍റ് സ്ഥ​ലം പാ​ലം പ​ണി​ക്കാ​യി വി​ട്ടു​ന​ൽ​കു​വാ​ൻ ധാ​ര​ണ​യാ​യി.

ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി മൂ​ന്ന് മാ​സ​ത്തി​ന​കം പ​ണി ആ​രം​ഭി​ക്കും. ഈ ​പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മാ​ന്നാ​റി​ന്‍റെ താ​ത്കാ​ലി​ക ബൈ​പാ​സ് റോ​ഡാ​യി മാ​റും. മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സ്റ്റോ​ർ ജം​ഗ്ഷ​ഷ​നി​ലൂ​ടെ കു​ര​ട്ടി​ക്കാ​ട് വ​ഴി ഈ ​പാ​ല​ത്തി​ലൂ​ടെ പ​രു​മ​ല തി​ക്ക​പ്പു​ഴ വ​ഴി ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു പോ​കാം.

മാ​ന്നാ​ർ ടൗ​ണി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കി പോ​കു​വാ​ൻ ക​ഴി​യു​മെ​ന്ന പ്ര​യോ​ജ​ന​മാ​ണ് ഈ ​പാ​ലം വ​രു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന​ത്. ഉ​പ​ദേ​ശി​ക്ക​ട​വി​ൽ പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണ്. പ​രു​മ​ല പ​ള്ളി, ആ​ശു​പ​ത്രി, കോ​ള​ജ്, പ​ന​യ​ന്നാ​ർ കാ​വ് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും തി​ര​ക്കി​ൽ പെ​ടാ​തെ എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും. ബൈ​പാ​സി​നൊ​പ്പം പ​രു​മ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഈ ​പാ​ലം നാ​ന്ദി കു​റി​ക്കും.