ചേ​ര്‍​ത്ത​ല ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി സ്ഥാ​നാ​രോ​ഹ​ണം
Wednesday, June 29, 2022 10:46 PM IST
ചേ​ര്‍​ത്ത​ല: ടൗ​ണ്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​ഡി. ജ​യ​രാ​ജ​ന്‍ (പ്ര​സി‍​ഡ​ന്‍റ്), അ​ഡ്വ. കെ.​ബി. ഹ​ര്‍​ഷ​കു​മാ​ര്‍ (സെ​ക്ര​ട്ട​റി), ജോ​ണ്‍​പോ​ള്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ര​ണ്ടി​നു വൈ​കു​ന്നേ​രം റോ​ട്ട​റി ഹാ​ളി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​ല്‍​ക്കും. ച​ട​ങ്ങി​ല്‍ മു​ന്‍ ഡി​ജി​പി ഡോ.​ അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ്, സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.
സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ലി​ന്യനി​ര്‍​മാ​ര്‍​ജ​നം, വ​ഴി​യോ​രക്ക​ച്ച​വ​ട​ക്കാ​രാ​യ സ്ത്രീ​ക​ള്‍​ക്കു വ​ലി​യ​കു​ട​ക​ള്‍, സ്‌​കൂ​ളു​ക​ളി​ല്‍ സാ​നി​ട്ടേ​ഷ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ന​ല്‍​കി​യി​ത്.

പിഎം കി​സാ​ൻ ആ​നു​കൂ​ല്യം

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് കൃ​ഷിഭ​വ​ൻ പ​രി​ധി​യി​ലു​ള്ള പിഎം കി​സാ​ൻ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന ക​ർ​ഷ​ക​രി​ൽ ഇ​തു​വ​രെ ലാ​ൻ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ ചെ​യ്തി​ട്ടി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.