ആലപ്പുഴ: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റർ, റസ്ക്യൂ ബോട്ടുകളില്‍ സ്രാങ്ക്, ഡ്രൈവര്‍, ലസ്കര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. മൂന്നു തസ്തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്. മറ്റു യോഗ്യതകള്‍
സ്രാങ്ക് - ബോട്ട് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്, എംഎംഡി ലൈസന്‍സ്, മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരമുള്ള ലൈസന്‍സ്, ട്രാവന്‍കൂര്‍-കൊച്ചിന് റൂള്‍ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസന്‍സ്, അഞ്ചു ടണ്‍, 12 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ടില്‍ കടലില്‍ ജോലി ചെയ്തുള്ള പരിചയം. പ്രായം- 45വരെ. പ്രതിദിന വേതനം- 1155 രൂപ. ഡ്രൈവര്‍ - ബോട്ട് ഡ്രൈവര്‍ ലൈസന്‍സ്, എം.എം.ഡി. ലൈസന്‍സ്, അഞ്ച് ടണ്‍, 12 ടണ്‍ ഇന്ററര്സെപ്റ്റര് ബോട്ട് കടലില്‍ ഓടിച്ച് മൂന്നു വര്‍ഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ. ലസ്കര്‍ - തുറമുഖ വകുപ്പ് നല്കുന്ന ബോട്ട് ലസ്കര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം - 645 രൂപ.
അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരിശോധനയില്‍ വിജയിക്കണം. സ്ത്രീകള്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളുമായി തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം.