ആ​ല​പ്പു​ഴ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ മ​ണ്ഡ​ലം പ​ദ്ധ​തി മാ​തൃ​കാ​പ​രം: മന്ത്രി സ​ജി ചെ​റി​യാ​ന്‍
Saturday, July 2, 2022 10:25 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ മ​ണ്ഡ​ല​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ഫി​ഷ​റീ​സ്-​സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ത്തി​യ ശി​ല്പശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശു​ദ്ധ​വാ​യ​വും ശു​ദ്ധജ​ല​വും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ത് വി​ക​സ​ന​ത്തേ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി വ​ലി​യ മാ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ക്കും. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ പു​തി​യ കാ​ഴ്ച്ച​പ്പാ​ടു​ണ്ടാ​ക​ണമെന്നും മന്ത്രി പറഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ചി​ത്ത​ര​ജ്ഞ​ന്‍ എം​എ​ല്‍​എ, ആ​ര്‍. റി​യാ​സ്, എം.​ആ​ര്‍. പ്രേം, ​കെ.​ഡി. മ​ഹീ​ന്ദ്ര​ന്‍, ഇ​ന്ദി​ര തി​ല​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ക്യാ​ന്‍ ആ​ല​പ്പി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രോ​ഹി​ത്ത് ജോ​സ​ഫ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.