മു​ട്ടാ​ർ സെ​ൻ​ട്ര​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ: പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, August 7, 2022 10:05 PM IST
മ​ങ്കൊ​മ്പ്: മു​ട്ടാ​ർ സെ​ൻ​ട്ര​ൽ റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് യു​വ​ദീ​പ്തി-​എ​സ്എ​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ചു​ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ട്ടാ​ർ ജ​ന​ത​യു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് അ​നു​വ​ദി​ച്ച റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത​രീ​തി​യി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് ഈ ​നാ​ടി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച തു​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​തു​ജ​ന​ത്തി​ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും, അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മു​ട്ടാ​ർ ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​വി​ധം റോ​ഡ് പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ലം മു​ഴു​വ​ൻ കി​ട​ങ്ങ​റ മു​ത​ൽ നീ​രേ​റ്റു​പു​റം വ​രെ​യു​ള്ള റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. മു​ട്ടാ​റി​ലെ ജ​ന​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ് പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം നി​ർ​മാ​ണ​ജോ​ലി​ക​ൾ പ​ല​വ​ട്ടം മു​ട​ങ്ങി. ഇ​പ്പോ​ൾ പ​ണി പൂ​ർ​ത്തി​യാ​യ റോ​ഡി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് മൂ​ലം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​റോ​ഡി​ലൂ​ടെ പൊ​തു​ഗ​താ​ഗ​തം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യ​ശേ​ഷം കെ​എ​സ്ആ​ർ​ടി​സി പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ മൂ​ലം സ​ർ​വീ​സ് ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന മു​ട്ടാ​റി​ന്റെ ഏ​ക​ര​ക്ഷാ​മാ​ർ​ഗ്ഗ​മാ​യ മു​ട്ടാ​ർ സെ​ൻ​ട്ര​ൽ റോ​ഡി​ന്റെ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ൻ​പോ​ട്ടു പോ​കു​മെ​ന്ന് യു​വ​ദീ​പ്തി - എ​സ്എം​വൈ​എം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​കാ​രി ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് പ​ന​ക്കേ​ഴം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.