വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വ്; ജോ​ലി നഷ്ടപ്പെടുന്ന അ​ന​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്ക​ണം
Monday, August 8, 2022 10:03 PM IST
മ​ങ്കൊ​മ്പ്: ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് മൂ​ലം ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന അ​ന​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വ് വേ​ണ​മെ​ന്ന് കേ​ര​ള എ​യ്ഡ​ഡ് സ്‌​കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​സ്തി​ക ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​ൻ അ​ന​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി അ​നു​പാ​തം 1500 ൽ ​നി​ന്ന് 1000 വും 700 ​ൽ നി​ന്നു 400 ആ​യി വ​ർ​ധി​പ്പി​ക്ക​ണം.
പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ഈ ​അ​ദ്ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ത​സ്തി​ക ന​ഷ്ട​മാ​കു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​യ്ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ത​സ്തി​ക നീ​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ നൂ​റു ക​ണ​ക്കി​ന് അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ സം​ര​ക്ഷ​ണം ല​ഭി​ക്കാ​തെ പു​റ​ത്തു​പോ​കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ 9, 10 ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് 1:40 എ​ന്നും അ​ന​ധ്യാ​പ​ക​ർ​ക്ക് 1200, 500 എ​ന്നി​ങ്ങ​നെ​യും അ​നു​പാ​തം കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
സ്‌​പെ​ഷ​ൽ സ്‌​കൂ​ളു​ക​ളി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​സ്തി​ക​ക​ൾ നി​ല​നി​ർ​ത്ത​ണം. 2018 മു​ത​ൽ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യു​ള്ള അ​നു​പാ​തം പി​ൻ​വ​ലി​ച്ച​ത് അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ തോ​മ​സ്, സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ, ട്ര​ഷ​റ​ർ ജോ​ജി​മോ​ൻ. ​പി.​ജി വ​നി​ത അം​ഗം ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.