സ​ഹാ​യ​ഹ​സ്തം; സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാം
Monday, August 8, 2022 10:03 PM IST
ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ധ​വ​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നാ​യി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ​ഹാ​യ​ഹ​സ്തം ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​വും 55 വ​യ​സി​ൽ താ​ഴെ പ്രാ​യ​വു​മു​ള്ള വി​ധ​വ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു ജി​ല്ല​യി​ൽ നി​ന്ന് 10 പേ​ർ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 30ന​കം ഓ​ൺ​ലൈ​നാ​യി ന​ൽ​ക​ണം. വെ​ബ്സൈ​റ്റ്: www.schemes.wcd.kerala.gov.in

സ്‌​നേ​ഹ​ഭ​വ​നി​ലെ
അ​ന്തേ​വാ​സി മ​രി​ച്ചു

എ​ട​ത്വ: കൊ​ച്ച​മ്മ​നം സ്‌​നേ​ഹ​ഭ​വ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ന്തേ​വാ​സി മ​രി​ച്ചു. ത​ല​വ​ടി പീ​ടി​ക​പ്പ​റ​മ്പി​ല്‍ പി.​എം. വ​ര്‍​ഗീ​സ് (ജോ​ര്‍​ജ്കു​ട്ടി-75) ആ​ണ് മ​രി​ച്ച​ത്. കാ​ലി​ല്‍ പു​ഴു​വ​രി​ച്ച് ത​ല​വ​ടി തെ​ക്ക് മ​ണ​ലേ​ല്‍ പാ​ല​ത്തി​ന് സ​മീ​പം അ​വ​ശ​നാ​യി ക​ണ്ടെ​ത്തി​യ ജോ​ര്‍​ജു​കു​ട്ടി​യെ നാ​ല് വ​ര്‍​ഷം മു​ന്‍​പ് അ​ന്ന​ത്തെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്താ​ണ് സ്‌​നേ​ഹ​ഭ​വ​നി​ല്‍ എ​ത്തി​ച്ച​ത്. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ജോ​ര്‍​ജു​കു​ട്ടി വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​റ്റ​യ്ക്കാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.
മ​റ്റു​ള്ള​വ​ര്‍ വെ​ച്ചു​നീ​ട്ടു​ന്ന ഭ​ക്ഷ​ണ​മാ​യി​രു​ന്നു ഏ​കാ​ശ്ര​യം. കാ​ലി​ലെ വൃ​ണം പൊ​ട്ടി പു​ഴു​വ​രി​ച്ച​തോ​ടെ ന​ട​ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സം​സ്‌​കാ​രം പി​ന്നീ​ട്.