സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത​മ​ഹോ​ത്സ​വം ആ​ഘോ​ഷ​മാ​ക്കി ഭി​ന്ന​ശേ​ഷി​ക്കു​ഞ്ഞു​ങ്ങ​ൾ
Saturday, August 13, 2022 10:50 PM IST
മാ​ന്നാ​ർ: സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ 75-ാം വാ​ർ​ഷി​കം രാ​ജ്യ​മെ​മ്പാ​ടും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​മ്പോ​ൾ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള ചെ​ങ്ങ​ന്നൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ചെ​ങ്ങ​ന്നൂ​ർ സ​ബ്ജി​ല്ലാ​ത​ല ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​കു​ന്ന പെ​ണ്ണു​ക്ക​ര ഗ​വ. യു​പി സ്കൂ​ളി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ഞ്ഞു​ങ്ങ​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്നു.

ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘കു​ന്നി​മ​ണി​ക്കൂ​ട്’ സ്പെ​ഷൽ കെ​യ​ർ സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളാ​ണ് ക​ട​ലാ​സ് കൊ​ണ്ടു​ള്ള പ​താ​ക​ക​ൾ, തൊ​പ്പി, ബാ​ഡ്ജ്, വേ​ദി വ​ർ​ണാ​ഭ​മാ​ക്കു​ന്ന​തി​നു​ള്ള ക​ര​കൗ​ശ​ല അ​ല​ങ്കാ​ര​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ന്ന​ത്. തി​ക​ച്ചും പ​രി​സ്ഥി​തി​സൗ​ഹാ​ർ​ദ​മാ​യി പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് പൂ​ർ​ണ​മാ​യും ക​ട​ലാ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​ക​ൾ ഇ​വ നി​ർ​മ്മി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക ച​ല​ന​ശേ​ഷി വി​കാ​സ​ത്തി​ന് നി​ര​ന്ത​രം ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തുകൊ​ണ്ട് സ്പെ​ഷൽ എ​ഡ്യൂക്കേ​റ്റ​ർ കെ. ​എ. മീ​നു അ​വ​രോ​ടൊ​പ്പം കൂ​ടു​ന്നു.
ഒ​രു ക്ലാ​സ് റൂം ​പ്ര​വ​ർ​ത്ത​നം എ​ന്ന​തി​ലു​പ​രി ദേ​ശീ​യ​ത​യും രാ​ജ്യ​സ്നേ​ഹ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ കു​ട്ടി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ചെ​ങ്ങ​ന്നൂ​ർ ബി​പി സി​ജി കൃ​ഷ്ണ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പെ​ണ്ണു​ക്ക​ര ഗ​വ. യു ​പി സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക പി.​എ​സ്. ശ്രീ​കു​മാ​രി, ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ പ്ര​വീ​ൺ വി. ​നാ​യ​ർ, കെ. ​ബൈ​ജു , ക്ല​സ്റ്റ​ർ കോ​-ഓർ​ഡി​നേ​റ്റ​ർ വി. ​ഹ​രി​ഗോ​വി​ന്ദ് എ​ന്നി​വ​ർ കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ക്ഷി​ക്കു​ക​യും പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്നു.