ത​ങ്കി​ പള്ളി​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ർ എ​ത്തി​ത്തു​ട​ങ്ങി
Sunday, March 24, 2024 2:20 AM IST
ചേ​ര്‍​ത്ത​ല: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി. ഇ​നി ഒ​രാ​ഴ്ച​ക്കാ​ലം തങ്കിപ്പള്ളി ജ​ന​നി​ബി​ഡ​മാ​കും. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് പ​ള്ളി ക​മ്മി​റ്റി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളും ഏ​കോ​പി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

ഇ​ന്നു രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ ധ്യാ​നം. തി​ങ്ക​ള്‍, ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ രാ​ത്രി വ​രെ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ദേ​വാ​ല​യ​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​ന്ന് ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് വെ​ഞ്ച​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഒ​റ്റ​മ​ശേ​രി, വെ​ട്ട​യ്ക്ക​ല്‍,അ​ഴീ​ക്ക​ല്‍ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ച കു​രു​ത്തോ​ല​ക​ള്‍ വൈ​ദി​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി.

വി​കാ​രി ഫാ. ​ജോ​ര്‍​ജ് എ​ടേ​ഴ​ത്ത്, ഫാ.​ലോ​ബോ ലോ​റ​ന്‍​സ്, രൂ​പ സ​ന്നി​ധാ​നം ക​ണ്‍​വീ​ന​ര്‍ വി​നോ​ദ് വ​ലി​യ​പ​റ​മ്പി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​സ് ബാ​ബു കോ​താ​ട്ട്, ജോ​യി​ച​ക്കു​ങ്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.