അ​റ​ക്കാൻ കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി ക​ട​ലി​ൽ​ ചാ​ടി
Sunday, March 24, 2024 2:20 AM IST
അ​മ്പ​ല​പ്പു​ഴ: അ​റ​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി ക​ട​ലി​ല്‍​ ചാ​ടി. മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. കാ​ക്കാ​ഴം തീ​ര​ദേ​ശ​ത്ത് വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​ക്കാ​ഴം സ്വ​ദേ​ശി ഷാ​ജി അ​റ​ക്കാ​നാ​യി തി​രു​വ​ല്ല​യി​ല്‍ നി​ന്നെ​ത്തി​ച്ച പോ​ത്താ​ണ് വ​ള​ഞ്ഞ​വ​ഴി പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ക്കു​ന്ന​തി​നി​ടെ വി​ര​ണ്ടോ​ടി​യ​ത്.

തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ഓ​ടി​യ പോ​ത്ത് കാ​ക്കാ​ഴം പ​ടി​ഞ്ഞാ​റ് ക​ട​ലി​ല്‍ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മ​ത്സ്യബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ പോ​ത്തി​നെ ക​രയ്​ക്കെ​ത്തി​ച്ചു.