ഇന്ന് ഓശാനഞായർ; വിശുദ്ധവാരത്തിനു തുടക്കം
Sunday, March 24, 2024 2:20 AM IST
എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യിൽ

എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ന്നു രാ​വി​ലെ ആ​റി​ന്‍റെ വി​ശു​ദ്ധ കു​ർബാ​ന​​യോ​ടെ വി​ശു​ദ്ധ​വാ​രാചരണത്തിനു തുടക്കം. തു​ട​ര്‍​ന്ന് കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും യേ​ശുവിന്‍റെ യെ​രു​ശ​ലേം പ്ര​വേ​ശ​ന​ത്തെ അ​നു​സ്മ​രി​ച്ച് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

പെ​സ​ഹാ ദി​ന​മാ​യ 28നു വൈകുന്നേരം ​നാ​ലി​ന് കു​ര്‍​ബാ​ന​യും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും, രാത്രി ഏഴിന് ​പൊ​തു ആ​രാ​ധ​ന. ദുഃ​ഖവെ​ള്ളി​ രാ​വി​ലെ ആ​റു മു​ത​ല്‍ ആ​രാ​ധ​ന​യും വൈ​കുന്നേരം മൂന്നിന് ​വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍നി​ന്നു കു​രി​ശി​ന്‍റെ വ​ഴി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ഗ​രി​കാ​ണി​ക്ക​ല്‍ പ്ര​ദ​ക്ഷി​ണ​വും തി​രു​സ്വ​രൂ​പ​ചും​ബ​ന​വും ന​ട​ക്കും.

ഉ​യി​ര്‍​പ്പുദി​ന​മാ​യ 31നു ​പു​ല​ര്‍​ച്ചെ 2.30ന് ഉ​യി​ര്‍​പ്പ് തി​രുക്ക​ര്‍​മ​ങ്ങ​ള്‍, കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. വി​കാ​രി ഫാ. ​ഫി​ലി​പ് വൈ​ക്ക​ത്തു​കാ​ര​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ഇ​ന്നു മു​ത​ല്‍ 27 വ​രെ ഫാ. ​തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഷി​ക​ധ്യാ​നം ന​ട​ക്കും.

പു​ളി​ങ്കു​ന്ന് വ​ലി​യപ​ള്ളി​യി​ല്‍

മ​ങ്കൊ​മ്പ്: പു​ളി​ങ്കു​ന്ന് വ​ലി​യപ​ള്ളിയിൽ ഇന്നു ​രാ​വി​ലെ 6.30ന് ഓ​ശ​ന തി​രു​ക​ര്‍​മ​ങ്ങ​ള്‍, പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് പെ​സ​ഹ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. ആ​റു മു​ത​ല്‍ ഏ​ഴു​വ​രെ പൊ​തു ആ​രാ​ധ​ന. 29 നു രാവിലെ ​ആ​റി​ന് സ​പ്ര, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 12നു ​റീ​ജണി​ല്‍​നി​ന്നു​ള്ള കു​രി​ശി​ന്‍റെ വ​ഴി. ഒ​ന്നി​ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം, ര​ണ്ടു മു​ത​ല്‍ മൂ​ന്നു​വ​രെ പൊ​തു ആ​രാ​ധ​ന, മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം: ഫാ. ​ജോ​സ് വേ​ളാ​ശേ​രി, തു​ര്‍​ന്ന് ന​ഗ​രി​കാ​ണി​ക്ക​ല്‍, തി​രു​സ്വ​രൂ​പ ചും​ബ​നം.

30നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, കു​ട്ടി​ക​ളു​ടെ മാ​മ്മോ​ദീ​സ വാ​ഗ്ദാ​ന ന​വീ​ക​ര​ണം, വെ​ള്ളം, തീ, ​തി​രി വെ​ഞ്ച​രി​പ്പ്. 31നു ​പുലർച്ചെ മൂ​ന്നി​ന് ഉ​യി​ര്‍​പ്പു തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന- വ​ലി​യ​പ​ള്ളി, ക​പ്പേ​ള, കി​ഴേ​ക്ക​ത്ത​ല​യ്ക്ക​ല്‍ കു​രി​ശു​പ​ള്ളി.
ഏ​പ്രി​ല്‍ ഏ​ഴി​ന് പു​തുഞാ​യ​ര്‍. 5.45, 7.15, 9.30, വൈ​കു​ന്നേ​രം 4.30 വി​ശു​ദ്ധ കു​ര്‍​ബാ​ന.

മൗ​ണ്ട് കാ​ര്‍​മ​ല്‍ ക​ത്തീ​ഡ്ര​ലി​ല്‍

ആ​ല​പ്പു​ഴ: ഔ​ര്‍ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ര്‍​മ​ല്‍ ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധവാ​രാ​ച​ര​ണം. 28നു ​രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ഏ​ഴി​ന് തി​രു​തൈ​ല​ പ​രി​ക​ര്‍​മം. ​ ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​നായിരിക്കും. വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ത്താ​ഴ പൂ​ജ, പ്ര​സം​ഗം, കാ​ലു​ക​ഴു​ക​ല്‍, ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.

29നു ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, എ​ട്ടി​ന് ആ​രാ​ധ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, പീ​ഡാ​നു​ഭ​വ പ്ര​സം​ഗം, കു​രി​ശ് ആ​രാ​ധ​ന, കു​രി​ശുവ​ന്ദ​നം, ദി​വ്യകാ​രു​ണ്യ സ്വീ​ക​ര​ണം, വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ട്ട​ണ സ്ലീ​വാപാ​ത, പ്ര​സം​ഗം: ഫാ. ​ജോ​നാ​ഥ​ന്‍, 8.15, 9.15,10.15 കു​രി​ശി​ന്‍റെ വ​ഴി, 11.30ന് ​ക​ബ​റ​ട​ക്കം. 30നു ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, രാ​ത്രി ഒ​മ്പ​തി​ന് തീ, ​തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ്, പെ​സ​ഹ പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്‌​നാ​ന വ്രതവാ​ഗ്ദാ​നം ന​വീ​ക​രി​ക്ക​ല്‍, ഉ​യി​ര്‍​പ്പു കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി ഒ​രു​ക്കം- സ്‌​നേ​ഹ സ​മൂ​ഹ ഭാ​ര​വാ​ഹി​ക​ള്‍. 31നു ​രാ​വി​ലെ ഏ​ഴി​നും എ​ട്ടി​നും ഒ​മ്പ​തി​നും ദി​വ്യ​ബ​ലി.

പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍

എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 6.30നു ന​ട​ക്കു​ന്ന കു​രു​ത്തോ​ല പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 28നു ​കു​ര്‍​ബാ​ന​യും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും.
ദുഃ​ഖവെ​ള്ളി​ രാ​വി​ലെ മു​ത​ല്‍ ആ​രാ​ധ​ന​യും 7.30 ് ​കു​രി​ശി​ന്‍റെ വ​ഴി പ​റ​ത്ത​റ പാ​ല​ത്തി​ല്‍നി​ന്നു പ​ള്ളി​യി​ലേ​ക്ക് ന​ട​ക്കും. വ​ച​നപ്ര​ഘോ​ഷ​ണ​വും ന​ഗ​രി​കാ​ണി​ക്ക​ല്‍ പ്ര​ദ​ക്ഷി​ണ​വും തി​രു​സ്വ​രൂ​പ​ചും​ബ​നവും ന​ട​ക്കും. ഉ​യി​ര്‍​പ്പു ദി​ന​മാ​യ 31നു ​പു​ല​ര്‍​ച്ചെ 2.30 മു​ത​ല്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍. കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.

അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ

ചേ​ര്‍​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു രാ​വി​ലെ 6.15ന് ​പ​ടി​ഞ്ഞാ​റേ കു​രി​ശ​ടി​യി​ൽ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ഡോ. യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ നി​ർ​വ​ഹി​ക്കും. കു​രു​ത്തോ​ല വി​ത​ര​ണം, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. രാ​വി​ലെ ഒ​മ്പ​തി​നും, 11 നും ​കു​ർ​ബാ​ന. വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന നോ​മ്പു​കാ​ല ന​വീ​ക​ര​ണ ധ്യാ​നം ഇന്നു മു​ത​ൽ 26 വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​മ്പ​തു​വ​രെ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ന് ഫാ. ​ബ്രി​ഗേ​ൽ വി​ക്ട​ർ ഒ​സി​ഡി നേ​തൃ​ത്വം ന​ല്കും.

പെസ​ഹ വ്യാ​ഴം വൈ​കു​ന്നേ​രം 5.30 ന് ​തി​രു​വ​ത്താ​ഴ​ബ​ലി, പാ​ദ​ക്ഷാ​ള​നം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന രാ​ത്രി 12 വ​രെ. ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ആ​റു​മു​ത​ൽ ദി​വ്യ​കാ​രു​ണ്യ​രാ​ധ​ന. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ, പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം, കു​രി​ശു വ​ന്ദ​നം, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി. പ്ര​സം​ഗം-​റ​വ.​ഡോ.​ജോ​ഷി മ​യ്യാ​റ്റി​ൽ. തു​ട​ർ​ന്ന് ന​ഗ​രി​കാ​ണി​ക്ക​ൽ, തി​രു​സ്വ​രൂ​പ വ​ന്ദ​നം. രാ​ത്രി 10 ന് ​ക​ബ​റ​ട​ക്കം.

30നു രാ​ത്രി ഒ​മ്പ​തി​ന് തീ,​തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ്, പെ​സ​ഹാ ജാ​ഗ​ര​ണം, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ഉ​യി​ർ​പ്പ് ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം , ഉ​യി​ർ​പ്പ് രൂ​പ​വ​ന്ദ​നം. ​ഉ​യി​ർ​പ്പ് ഞാ​യ​ർ. രാ​വി​ലെ 5:30നും ​ഏ​ഴി​നും, ഒ​മ്പ​തി​നും, 11നും ​ദി​വ്യ​ബ​ലി.

പൂ​ങ്കാ​വ് പ​ള്ളി​യി​ൽ

ആല​പ്പു​ഴ: തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​ര​ല​ക്ഷം തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പൂ​ങ്കാ​വി​ലെത്തി തി​രി​ച്ചു​പോ​കു​ന്ന​തി​നു വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ സജ്ജമാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​ര​ണ​ത്തോ​ടെ​ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കമാകും. പൂ​ങ്കാ​വു സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​ണ് ക​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്. തു​ട​ര്‍​ന്നു വെ​ഞ്ച​രി​ച്ച കു​രു​ത്തോ​ല​ക​ളു​മേ​ന്തി വി​ശ്വാ​സി​ക​ള്‍ പ​ള്ളി​യി​ലേ​ക്കു ​പ്ര​ദ​ക്ഷി​ണ​മാ​യി നീ​ങ്ങും. പ​ള്ളി​മൈ​താ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള പ​ന്ത​ലി​ൽ ഓ​ശാ​ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. ഫാ. ​ആന്‍റണി കാ​ന​പ്പ​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ല്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചെ​ട്ടി​കാ​ടു കു​ട​പ്പു​റ​ത്തു​നി​ന്ന് പള്ളിയിലേക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന സ​ന്ദേ​ശം : ഫാ. ​അ​രു​ണ്‍​ ടൈ​റ്റ​സ്.

28ന് ​പെ​സ​ഹാ​ദി​ന​ത്തി​ല്‍ വൈ​കു​ന്നേ​രം വി​കാ​രി ഫാ.​സേ​വ്യ​ര്‍ ചി​റ​മ്മലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​വ​ത്താ​ഴ പൂ​ജ​യി​ല്‍ കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ ന​ട​ക്കും. ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പ​ള്ളി വ​ച​ന സ​ന്ദേ​ശം ന​ല്കും. രാ​ത്രി എ​ട്ടു​ ­­മു​ത​ല്‍ ദു​ഃഖ​വെ​ള്ളി പു​ല​ര്‍​ച്ചെ വ​രെ​ സ്‌​നേ​ഹ​ദീ​പ​ക്കാ​ഴ്ച. പാ​ല​ക്കാ​ട് ജി​ല്ലാ ജ​ഡ്ജി സ​രി​ത ജോ​ര്‍​ജ് ആ​ദ്യ ദീ​പം​തെ​ളി​ക്കും. രാ​ത്രി 12 മു​ത​ല്‍ കു​രി​ശി​ന്‍റെ വ​ഴി. ഫാ. ​ബാ​ബു​പോ​ള്‍ ധ്യാ​നപ്ര​സം​ഗം ന​ട​ത്തും.

ദു​ഃഖ​വെ​ള്ളി രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ​ നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. തു​ട​ര്‍​ന്നു പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണ​ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. രാ​ത്രി മൂ​ന്നി​ന് കു​രി​ശി​ന്‍റെ ​വ​ഴി​യി​ലെ ധ്യാ​നം തു​ട​ങ്ങും. ഫാ. ​മാ​ത്യു എ​സ്ജെ ​ സന്ദേശം നൽകും. രാ​ത്രി 12 ന് ​ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ. 30നു ​രാ​ത്രി 10.30ന് ​പെ​സ​ഹ പ്ര​ഘോ​ഷ​ണ​വും ഉ​യി​ര്‍​പ്പു ശു​ശ്രൂ​ഷ​യും തു​ട​ര്‍​ന്ന് ഉ​യി​ര്‍​പ്പു കു​ര്‍​ബാ​ന​യും ന​ട​ക്കും. പെ​സ​ഹാവ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ പ​ള്ളി വെ​ബ്സൈ​റ്റി​ലൂ​ടെ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍

ആ​ല​പ്പു​ഴ: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് പള്ളിയില്‍ വ​ലി​യ​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നു രാ​വി​ലെ ആറിന് സെ​ന്‍റ് ആന്‍റണീ​സ് കു​രി​ശ​ടി​യി​ല്‍ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് വി​കാ​രി റ​വ. ഫാ ​ജോ​സ്‌​ലാ​ഡ് കോ​യി​പ്പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ക്കും. കു​രി​ശ​ടി​യി​ല്‍നി​ന്നു വെ​ഞ്ച​രി​ച്ച കു​രു​ത്തോ​ല​ക​ള്‍ കൈയിലേ​ന്തി വി​ശ്വാ​സി​ക​ള്‍ പ്ര​ദ​ക്ഷി​ണ​മാ​യി ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ം. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. വ​ച​നസ​ന്ദേ​ശം: ​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​ക്ക​ല്‍. വൈ​കു​ന്നേ​രം അഞ്ചിനു കു​രി​ശി​ന്‍റെ ​വ​ഴി, ദി​വ്യ​ബ​ലി.

കാ​യ​ല്‍​​പ്പു​റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍

പു​ളി​ങ്കു​ന്ന്: കാ​യ​ല്‍​പ്പു​റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്നു രാ​വി​ലെ 6.15ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും. 9.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.

28നു ​വൈ​കു​ന്നേ​രം നാ​ലി​നു കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന. 29നു രാവിലെ​ആ​റു​ മു​ത​ല്‍ 12 വ​രെ ആ​രാ​ധ​ന, വൈ​കു​ന്നേ​രം മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. 31 നു ​രാ​വി​ലെ മൂ​ന്നി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​യി​ര്‍​പ്പു തി​രു​നാ​ള്‍ ക​ര്‍​മ​ങ്ങ​ള്‍.

ച​ങ്ങ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍

എ​ട​ത്വ: ച​ങ്ങ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇന്നു രാവിലെ ഏ​ഴി​ന്് കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, കു​ര്‍​ബാ​ന. പെ​സ​ഹ ദി​ന​മാ​യ 28നു വൈകുന്നേരം നാലിന് കു​ര്‍​ബാ​ന​യും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും, ആ​രാ​ധ​ന​യും ന​ട​ക്കും.

ദുഃ​ഖവെ​ള്ളി​യാ​ഴ്ച രാവിലെ 7.15ന് ​മാ​മ്പ്ര​യി​ല്‍ പാ​ല​ത്തി​ല്‍നി​ന്നു കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. പത്തു മു​ത​ല്‍ ആ​രാ​ധ​ന. 2.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, ന​ഗ​രി​കാ​ണി​ക്ക​ല്‍. 31 നു ​പു​ല​ര്‍​ച്ചെ 2.30 മു​ത​ല്‍ ഉ​യി​ര്‍​പ്പ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, കു​ര്‍​ബാ​ന എ​ന്നി​വ ന​ട​ക്കും. വി​കാ​രി ഫാ. ​തോ​മ​സ് കാ​ര​യ്ക്കാ​ട് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളിയി​ല്‍

എ​ട​ത്വ: താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള​ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇന്നു രാവിലെ 6.45ന് ​കു​രി​ശ​ടി​യി​ല്‍​നി​ന്ന് പ​ള്ളി​യി​ലേ​ക്ക് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം. പെ​സ​ഹ ദി​ന​മാ​യ 28നു 4.30 ​ന് കു​ര്‍​ബാ​ന​യും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും വൈകുന്നേരം ആറിന് ​ആ​രാ​ധ​ന​യും.

ദുഃ​ഖവെ​ള്ളി​യാ​ഴ്ച രാവിലെ 7.30ന് ​മാ​താ​വി​ന്‍റെ കു​രി​ശ​ടി​യി​ല്‍നി​ന്നു കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ഒ​ന്‍​പ​ത് മു​ത​ല്‍ ആ​രാ​ധ​ന. ഉ​യി​ര്‍​പ്പുദി​ന​മാ​യ 31നു ​പുല​ര്‍​ച്ചെ 2.30 മു​ത​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, കു​ര്‍​ബാ​ന എ​ന്നി​വ ന​ട​ക്കും. വി​കാ​രി ഫാ. ​അ​നീ​ഷ് കു​ടി​ലി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍

എ​ട​ത്വ: മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് വി​കാ​രി ഫാ. ​സി​റി​ൾ ചേ​പ്പി​ല മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഇന്നു രാവിലെ 6.25 ​ന് മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍നി​ന്നു പ​ള്ളി​യി​ലേ​ക്ക് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം. പെ​സ​ഹ ദി​ന​മാ​യ 28 നു വൈകുന്നേരം ​നാ​ലി​ന് കു​ര്‍​ബാ​ന​യും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും, രാ​ത്രി 7 ന് ​പൊ​തു ആ​രാ​ധ​ന​.

ദുഃ​ഖവെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ല്‍ ആ​രാ​ധ​ന​യും 8.30ന് ​ദീ​പ ജം​ഗ്ഷ​നി​ല്‍നി​ന്നു കു​രി​ശി​ന്‍റെ വ​ഴിയും. ഉ​യി​ര്‍​പ്പു ദി​ന​മാ​യ 31നു ​പു​ല​ര്‍​ച്ചെ 2.30 മു​ത​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.

ചെ​ട്ടി​കാ​ട് വി​ശു​ദ്ധ മ​രി​യ ഗൊരേത്തി പള്ളിയിൽ

ആല​പ്പു​ഴ: ചെ​ട്ടി​കാ​ട് വി​ശു​ദ്ധ മ​രി​യ ഗൊരേത്തി ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ വാ​രാ​ച​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്നു രാ​വി​ലെ ആ​റി​ന് ചെ​ട്ടി​കാ​ട് ക​ട​ല്‍​ത്തീ​ര​ത്തു​ള്ള സെ​ന്‍റ് ആ​ന്‍റണീ​സ് ചാ​പ്പ​ലി​ല്‍ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് വി​കാ​രി ഫാ. ​ബെ​ന്‍​സി ക​ണ്ട​നാ​ട്ട് നി​ര്‍​വ​ഹി​ക്കും. കു​രു​ത്തോ​ല​ക​ളു​മേ​ന്തി വി​ശ്വാ​സി​ക​ള്‍ ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി.

വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ഇ​ട​വ​ക​യി​ലെ കി​ഴ​ക്കേ അ​തി​ര്‍​ത്തി ചു​റ്റി തി​രി​ച്ചെ​ത്തും. 25, 26, 27 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ കു​രി​ശി​ന്‍റെ വ​ഴി​യും ദി​വ്യബ​ലി​യ​ര്‍​പ്പ​ണ​വും ന​ട​ക്കും. ഈ ​ദി​ന​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ മു​ത​ല്‍ എ​ട്ടു​വ​രെ കു​മ്പ​സാ​രം ഉണ്ടായിരിക്കും. 28നു വൈ​കു​ന്നേ​രം 5. 30ന് ​തി​രു​വ​ത്താ​ഴ​പൂ​ജ തു​ട​ര്‍​ന്ന് കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​. വ​ച​ന സ​ന്ദേ​ശം: ഫാ. ​ബെ​ര്‍​ലി വേ​ലി​യ​കം. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​വും കു​രി​ശി​ന്‍റെ വ​ഴി​യും.

29നു ​രാ​വി​ലെ ഏ​ഴി​ന് കു​രി​ശി​ന്‍റെ വ​ഴി പ​ള്ളി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് പാ​തി​ര​പ്പ​ള്ളി തീ​ര​ദേ​ശ റോ​ഡുവ​ഴി ഓ​മ​നപ്പു​ഴ, ചെ​ട്ടി​കാ​ട് ക​ട​ല്‍​ക്ക​ര പ്രി​യ​ദ​ര്‍​ശ​നി ജം​ഗ്ഷ​ന്‍വ​ഴി ന​ട​ക്കും. പീ​ഡാനു​ഭ​വ പ്ര​സം​ഗം: ഫാ. ​ബെ​ന​ഡി​ക്ട് ന​ട​ത്തും. തു​ട​ര്‍​ന്ന് നേ​ര്‍​ച്ചക്കഞ്ഞി വി​ത​ര​ണം. വൈ​കു​ന്നേ​രം മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ വാ​യ​ന. വ​ച​ന സ​ന്ദേ​ശം: ​ഫാ. ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍, കു​രി​ശ് ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം തു​ട​ര്‍​ന്ന് കു​രി​ശി​ന്‍റെ വ​ഴി, പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ വ​ച​ന സ​ന്ദേ​ശം: ഫാ. ​സോ​ണു കു​ള​ത്തൂ​ര്‍. തു​ട​ര്‍​ന്ന് ന​ഗ​രി കാ​ണി​ക്ക​ല്‍ രാ​ത്രി 11ന് ​ക​ബ​റ​ട​ക്കം. 30നു ​രാ​ത്രി 10.30 ന് ​ആ​ഘോ​ഷ​മാ​യ ഉ​യ​ര്‍​പ്പ് ദി​വ്യ​ബ​ലി. വ​ച​ന സ​ന്ദേ​ശം: ഫാ. ​യേ​ശു​ദാ​സ് അ​റ​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം. 31നു ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി.