ഓ​ശാ​ന​ഗീ​ത​ങ്ങ​ളോ​ടെ ക്രൈ​സ്ത​വ​ലോ​കം വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു
Sunday, March 24, 2024 11:34 PM IST
ആ​ല​പ്പു​ഴ: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഓ​ശാ​ന ഞാ​യ​ർ ആ​ച​ര​ണം വി​വി​ധ ദേ​വാ​ല‌​ങ്ങ​ളി​ൽ ന​ട​ന്നു. നോ​മ്പാ​ച​ര​ണ​ത്തി​ലൂ​ടെ ഈ​സ്റ്റ​റി​ന് മു​മ്പാ​യു​ള്ള പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന വ​ലി​യ ആ​ഴ്ച​യി​ലേ​ക്കാ​ണ് ഇ​ന്ന​ലെ ഓ​ശാ​നാ​ച​ര​ണ​ത്തോ​ടെ വി​ശ്വാ​സി​ക​ൾ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വ​ലി​യ ആ​ഴ്ച​യി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി ദേ​വാ​യ​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​രു​ത്തോ​ല തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ജെ​റു​സ​ലേം ദേ​വാ​ല​യ​ത്തി​ലേ​ക്ക് യേ​ശു​വി​ന്‍റെ രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഓ​ശാ​ന പെ​രു​ന്നാ​ൾ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ കു​രു​ത്തോ​ല​ക​ൾ ഏ​ന്തി പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യാ​ണ് ആ​ച​രി​ച്ച​ത്. പെ​സ​ഹ, ദുഃഖവെ​ള്ളി തു​ട​ങ്ങി​യ പ്ര​ധാ​ന വി​ശു​ദ്ധ​വാ​ര ആ​ച​ര​ണ​ങ്ങ​ളും ഈ ​ആ​ഴ്ച​യി​ൽ ന​ട​ക്കും.

യേശു​വി​ന്‍റെ മ​ഹാ​ത്യാ​ഗ​സ്മ​ര​ണ ഹൃ​ദ​യ​ങ്ങ​ളെ
വി​ശു​ദ്ധീ​ക​രി​ക്ക​ണം: മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

ച​ങ്ങ​നാ​ശേ​രി: യേ​ശു​വി​ന്‍റെ മ​ഹാ​ത്യാ​ഗം പീ​ഡാ​നു​ഭ​വ​വാ​ര​ത്തി​ല്‍ ഹൃ​ദ​യ​കാ​വാ​ട​ങ്ങ​ളി​ലേ​ക്ക് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഈ ​സ്മ​ര​ണ ന​മ്മെ വി​ശു​ദ്ധീക​രി​ക്ക​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ഓ​ശാ​ന ശു​ശ്രൂ​ഷാ​മ​ധ്യേ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ശ്ചാ​താ​പ​ത്തി​ന്‍റെയും ത്യാ​ഗ​ത്തി​ന്‍റെ​യും അ​നു​ഭ​വ​ത്തി​ലൂ​ടെ തി​ന്മ​ക​ളു​ടെ ശ​ക്തി​ക​ളെ പ്ര​തി​രോ​ധി​ക്കു​വാ​ന്‍ ക​ഴി​യ​ണ​മെ​ന്നും വി​ന​യാ​ന്വി​ത​നാ​യ യേ​ശു ലോ​ക​ത്തി​ന് വ​ലി​യ മാ​തൃ​ക​യാ​ണെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​കാ​രി റ​വ.​ ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ.​ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ല്‍, ഫാ. ​ജോ​ബി ക​റു​ക​യി​ല്‍, ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം, ഫാ. ​ടോ​ജോ പു​ളി​ക്ക​പ്പ​ട​വി​ല്‍, ഫാ. ​ജെ​റി​ന്‍ കാ​വ​നാ​ട്ട്, ഫാ.​ ടോ​ണി ക​രി​ക്ക​ണ്ടം തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ

ആ​ല​പ്പു​ഴ: പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ ആ​ച​രി​ച്ചു. രാ​വി​ലെ 6 ന് ​പ​ള്ളി​യു​ടെ മു​ൻ​വ​ശം മോ​ണ്ട​ള​ത്തി​ൽ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും തു​ട​ർ​ന്ന് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. വൈ​കി​ട്ട് നാ​ലി​ന് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കു​രി​ശിന്‍റെവ​ഴി പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ചു.

പൂ​ങ്കാ​വ് പ​ള്ളി​യി​ൽ

പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ഓ​ശാ​ന ഞാ​യ​ർ ആ​ഘോ​ഷം രാ​വി​ലെ 6ന് ​ന​ട​ന്നു. വെ​ഞ്ച​രി​രി​ച്ച കു​രു​ത്തോ​ല​യു​മേ​ന്തി ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​സേ​വ്യ​ർ ചി​റ​മേ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ‌​യി. ഫാ. ​ആ​ന്‍റ​ണി കാ​ന​പ്പ​ള്ളി വ​ച​ന​സ​ന്ദേ​ശ​വും ന​ട​ന്നു. ഭ​ക്തി​പൂ​ർ​വം ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ളി​ൽ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. വൈ​കി​ട്ട് 5ന് ​ചെ​ട്ടി​ക്കാ​ട് ക​ട​പ്പു​റ​ത്തു നി​ന്ന് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ന്നു.