വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, March 24, 2024 11:34 PM IST
കാ​യം​കു​ളം: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് മു​ല്ലേളി​ൽ കി​ഴ​ക്ക​തി​ൽ അ​ബ്ദു​ൾ ഷി​ജിയെ (34) ആ​ണ് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡിന്‍റെ​യും കാ​യം​കു​ളം പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത റെ​യ്ഡി​ൽ പി​ടി​യി​ലാ​യ​ത് . മു​പ്പ​തി​ല​ധി​കം ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ഇ​യാ​ളു​ടെ വീ​ട്ടു​മു​റ്റ​ത്തുനി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് സ്ക്വാ​ഡ് പ​റ​ഞ്ഞു.

ഭാ​ര്യ​യെ​യും അ​മ്മ​യെ​യും വീ​ട്ടി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ടി​ട്ട് ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ഗ​ൾ​ഫി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ൽ എ​ത്തി​യ​തി​നുശേ​ഷം മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു ഇ​യാ​ൾ. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ട്ടി​ലും പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡിവൈഎ​സ്പി ​ബി. പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും കാ​യം​കു​ളം സിഐ സു​ധീർ, എ​സ്ഐ ര​തീഷ് ബാ​ബു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർമാ​രാ​യ സ​ബീഷ്, ബി​ജു എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി‌​യ​ത്.