യു​വ​ത്വ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പ് അ​റി​ഞ്ഞ് കെ.സി. വേ​ണു​ഗോ​പാ​ൽ
Tuesday, March 26, 2024 12:17 AM IST
ആ​ല​പ്പു​ഴ: തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി യു​വ​ത്വ​ത്തി​ന്‍റെ ഹൃ​ദ​യത്തുടി​പ്പ​റി​യാ​ന്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സി. വേ​ണു​ഗോ​പാ​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. കാ​യം​കു​ളം വ​നി​താ പോ​ളി​ടെ​ക്നി​ക് സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. കാ​യം​കു​ളം എംഎ​സ് എം ​കോ​ള​ജി​ലും എ​ത്തി കെ ​സി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ല്‍​പ്പാ​ണ് കെ ​സിക്ക് ​ഓ​രോ കോ​ള​ജു​ക​ളി​ലും ല​ഭി​ച്ച​ത്. പൂ​ക്ക​ള്‍ വാ​രി വി​ത​റി​യും ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി​യും ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​മാ​ണ് കാ​മ്പ​സും കെ​സി​യെ വ​ര​വേ​റ്റ​ത്.

ഹ​രി​പ്പാ​ട് ടികെഎംഎം കോ​ള​ജ് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. കോ​ള​ജി​ലെ കെഎ​സ്‌യു ​വി​ദ്യാ​ര്‍​ഥിക​ളു​ടെ മു​ഖ​പ​ത്രം ക​ലാ​വേ​ദി അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജി​ല്‍നി​ന്നും വി​ര​മി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.പി. ​ശ​ര്‍​മി​ള​യ്ക്ക് കെ ​എ​സ്‌യു ​യൂ​ണി​റ്റ് ക​മ്മി​റ്റിയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ്‌​നേ​ഹോ​പ​ഹാ​ര​വും അ​ദ്ദേ​ഹം കൈ​മാ​റി.

തു​ട​ര്‍​ന്ന് അ​മ്പ​ല​പ്പു​ഴ ഗ​വ.​കോ​ള​ജി​ലും വി​ദ്യാ​ര്‍​ഥി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ര്‍​ഥിച്ചു. പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ എ​സ്ഡി ​കോ​ള​ജി​ലും പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ര​വേ​റ്റ​ത്. കോ​ള​ജി​ലെ കെഎ​സ്‌​യു യൂ​ണി​റ്റ് ക​മ്മി​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ ഹോ​ളി ആ​ഘോ​ഷ​ത്തി​ലും കെസി പ​ങ്കാ​ളി​യാ​യി. പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ര്‍​ണ​ങ്ങ​ളി​ല്‍ കെ​സി​യെ പൊ​തി​ഞ്ഞു.

കാ​മ്പ​സു​ക​ളി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ​ഴ​യ ഊ​ര്‍​ജം തി​രി​ച്ചു കി​ട്ടി​യ​താ​യി സ്ഥാ​നാ​ര്‍​ഥി കെ.സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. കോ​ള​ജ് രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ വ​ള​ര്‍​ന്ന ത​നി​ക്ക് പ​ഴ​യ കാ​ല​ത്തേ​ക്കു​ള്ള തി​രി​ച്ചുപോ​ക്ക് കൂ​ടിയാ​യി​രു​ന്നു കാ​മ്പ​സ് സ​ന്ദ​ര്‍​ശ​ന​ങ്ങ​ളെന്നും ആ​ല​പ്പു​ഴ എ​സ്ഡി ​കോ​ള​ജി​ല്‍ ന​ട​ന്ന ഹോ​ളി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം കെസി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പു​തി​യ ത​ല​മു​റ​യ്ക്ക് പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ളും നി​ല​പാ​ടു​ക​ളും ഉ​ള്ള​വ​രാ​ണെ​ന്നും അ​വ​രു​ടെ പി​ന്തു​ണ ത​നി​ക്കൊ​പ്പം ഉ​ണ്ടാ​വു​മെ​ന്നും കെ​സി പ​റ​ഞ്ഞു.

സെ​ന്‍റ് ജോ​സ​ഫ് വി​മ​ന്‍​സ് കോ​ള​ജി​ലും എ​ത്തി കെ​സി സ​ന്ദ​ര്‍​ശി​ച്ചു. പി​ന്നീ​ട് ആ​ല​പ്പു​ഴ ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ കെ​സി​യെ വ​ര​വേ​റ്റു. തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല സെന്‍റ് മൈ​ക്കി​ള്‍​സ് കോ​ളജി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശ​ത്തോ​ടെ കെ​സിയെ ​വ​ര​വേ​റ്റു.

കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി. ചേ​ര്‍​ത്ത​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോളജി​ലും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.