അ​വ​ധി​ദി​ന​ത്തി​ലും തി​ര​ക്കൊ​ഴി​യാ​തെ ആ​രി​ഫ്‌
Tuesday, March 26, 2024 12:17 AM IST
ആ​ല​പ്പു​ഴ: അ​വ​ധി​ദി​ന​ത്തി​ലും തി​ര​ക്കൊ​ഴി​യാ​തെ എ.എം. ആ​രി​ഫ്‌ എം​പി. ചേ​ർ​ത്ത​ല കാ​ർ​ത്ത്യാ​യ​നി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​വ​ര​വേ​ൽ​പ്പി​ലും തു​മ്പോ​ളി, പൂ​ങ്കാ​വ്‌ പ​ള്ളി​ക​ളി​ലെ ഓ​ശാ​ന ഞാ​യ​ർ ആ​ച​ര​ണ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. കൊ​മ്മാ​ടി ക​പ്പൂ​ച്ചി​ൻ, ച​ന്തി​രൂ​ർ ശാ​ന്തി​ഗി​രി തു​ട​ങ്ങ​ളി​യ ആ​ശ്ര​മ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ത​ല​വ​ടി ഗ​വ. ജി​വി ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഡോ. ​എ​സ്‌. അ​രു​ൺ​കു​മാ​ർ എ​ഴു​തി​യ ‘ ന​ഗ​രീ​പു​രേ​ശ​ൻ ’ കൃ​ഷ്‌​ണ​ഭ​ക്തി​ഗാ​ന​ത്തി​ന്‍റെ സി​ഡി ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​കാ​ശി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.കെ. രാ​മ​കൃ​ഷ്‌​ണ​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശി​പ്പി​ച്ച​ത്‌. ത​ല​വ​ടി കൃ​ഷ്‌​ണ​ൻ​കു​ട്ടി​യാ​ണ് സം​ഗീ​ത​വും ആ​ലാ​പ​ന​വും ന​ട​ത്തി​യ​ത്‌. ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വാ​ഹ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത്‌ വ​ധൂ​വ​ര​ൻ​മാ​ർ​ക്ക്‌ ആ​ശം​സ അ​റി​യി​ച്ചു. കൊ​മ്മാ​ടി, തു​മ്പോ​ളി, ചേ​ർ​ത്ത​ല, ക​രു​വാ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ണ​വീ​ടു​ക​ളി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു.

ചേ​ര്‍​ത്ത​ല: എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫി​ന്‍റെ സ്വീ​ക​ര​ണ പ​ര്യ​ട​നം ഇ​ന്ന​ലെ മു​ഹ​മ്മ​യി​ലും ചേ​ര്‍​ത്ത​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ന​ട​ന്നു. മു​ഹ​മ്മ എ​ൻ​എ​സ്‌​എ​സ്‌ ക​വ​ല​യ്‌​ക്കു സ​മീ​പം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ നാ​സ​ർ ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. ചേ​ർ​ത്ത​ല മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്‌. ശി​വ​പ്ര​സാ​ദ്‌ അ​ധ്യ​ക്ഷ​നാ​യി.

സെ​ക്ര​ട്ട​റി വി.​ജി. മോ​ഹ​ന​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ന്ത്രി പി.​ പ്ര​സാ​ദ്‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ, ക​ഞ്ഞി​ക്കു​ഴി, ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല തെ​ക്ക്‌, വ​യ​ലാ​ർ, ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട്‌ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ​യും 32 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​യോ​ഗം ചേ​ർ​ന്നു. ക​ട​ക്ക​ര​പ്പ​ള്ളി വ​ട്ട​ക്ക​ര​യി​ലാ​ണ്‌ പ​ര്യ​ട​നം സ​മാ​പി​ച്ച​ത്‌. മ​ന്ത്രി പി.​പ്ര​സാ​ദും പങ്കെടുത്തു.