‘ജീ​വ​ന്‍റെ സം​ര​ക്ഷ​ണം സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം’
Tuesday, March 26, 2024 12:17 AM IST
ച​ങ്ങ​നാ​ശേ​രി: കു​ഞ്ഞു​ങ്ങ​ള്‍ക്കു സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട മാ​താ​പി​താ​ക്ക​ള്‍ത​ന്നെ കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ന്‍ ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി​ല്‍ക്കു​ന്ന​ത് ദുഃ​ഖ​ക​ര​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​തി​രൂ​പ​ത ജീ​വ​ന്‍ ജ്യോ​തി​സ് പ്രോ​ലൈ​ഫ് സെ​ല്‍, മാ​തൃ​വേ​ദി, പി​തൃ​വേ​ദി സം​യു​ക്ത​മാ​യി പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്രോ​ലൈ​ഫ് ദി​നാ​ചാ​ര​ണം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. ജ​നി​ക്കു​ന്ന​തി​നു മു​ന്പ് ഗ​ര്‍ഭ​പാ​ത്ര​ത്തി​ല്‍ വ​ച്ച് ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന ജീ​വ​നു​ക​ള്‍ക്കു​വേ​ണ്ടി പ്രാ​ര്‍ഥി​ക്കു​ന്ന​തി​നൊ​പ്പം ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി​ട്ടു​ള്ള ന​ട​പ​ടി​ക​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ കൊ​ടു​ക്കാ​ന്‍ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും സ​ര്‍ക്കാ​രി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് മാ​ര്‍ പെ​രു​ന്തോ​ട്ടം ഓ​ര്‍മ​പ്പെ​ടു​ത്തി. സ​മ്മേ​ള​ന​ത്തി​നു​മു​മ്പ് ആ​ര്‍ച്ച്ബി​ഷ​പ് വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ചു.

ജീ​വ​ന്‍ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ശു​ദ്ധ ജി​യ​ന്ന പു​ണ്യ​വ​തി​യു​ടെ മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന, പ​രി​ഹാ​ര സ്ലീ​വാ പാ​ത, പ്രോ​ലൈ​ഫ് ജ​പ​മാ​ല പ്രാ​ര്‍ഥ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തി. ജീ​വ​ന്‍ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ജീ​വ​ന്‍ ജ്യോ​തി​സ് പ്രോ​ലൈ​ഫ് സെ​ല്‍ സെ​ക്ര​ട്ട​റി റെ​ജി ആ​ഴാ​ഞ്ചി​റ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട്, പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​നോ​ദ് ഏ​ബ്ര​ഹാം, മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​സ​ഫ്, കൊ​ച്ചു​റാ​ണി മാ​ത്യു, ടോ​മി​ച്ച​ന്‍ കാ​വാ​ലം, ബൈ​ജു ആ​ല​ഞ്ചേ​രി, ജോ​ഷി കൊ​ല്ലാ​പു​രം, പ്രൊ​ലൈ​ഫ് ഫൊ​റോ​നാ കോ-ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.