ടി​പ്പ​റിന്‍റെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ ഒ​രു ജീ​വ​ൻകൂ​ടി പൊ​ലി​ഞ്ഞു
Tuesday, March 26, 2024 11:45 PM IST
ചാ​രും​മൂ​ട്: ടി​പ്പ​റിന്‍റെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ ഒ​രു ജീ​വ​ൻകൂ​ടി പൊ​ലി​ഞ്ഞു. ചാ​രും​മൂ​ട് താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി ക​ണ്ണ​മ്പ​ള്ളി​ൽ വ​ർ​ഗീസ് ഡാ​നി​യേ​ൽ (64) ആ​ണ് മ​രി​ച്ച​ത്.​ ക​റ്റാ​ന​ത്തി​നു സ​മീ​പം വെ​ട്ടി​ക്കോ​ട് അ​മ്പ​നാ​ട്ടു മു​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ പത്തിനായി​രു​ന്നു അ​പ​ക​ടം.​ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ടി​പ്പ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടി​പ്പ​റി​ന​ടി​യി​ൽ പ്പെ​ട്ട വർഗീസിന്‍റെ ശ​രീ​ര​ഭാ​ഗ​ത്തു കൂ​ടി ച​ക്രം ക​യ​റി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ക​റ്റാ​ന​ത്തു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം തി​രു​വ​ല്ല​യി​ലു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ക​റ്റാ​ന​ത്തു​ള്ള ബാ​ങ്കി​ൽനി​ന്നു പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു വ​ർ​ഗീ​സ്. ദു​ബാ​യിയി ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​ക​ന്‍റെ ക​ല്യാ​ണ​ത്തി​നാ​യി ര​ണ്ടു മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽവ​ന്ന​ത്. സം​സ്കാ​രം ശ​നി​യാ​ഴ്ച 10ന്.​ ഭാ​ര്യ: ഷാ​ലി വ​ർഗീസ്. മ​ക്ക​ൾ: മെ​റി​ൻ, കെ​വി​ൻ. മ​രു​മ​ക്ക​ൾ: ഘോ​ഷ്, ജി​ൻ​സി.