ഗു​ണ്ട​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു
Tuesday, March 26, 2024 11:45 PM IST
ഹ​രി​പ്പാ​ട്: ഗു​ണ്ട​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു. ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ കൃ​ഷ്ണാ​ല​യ​ത്തി​ൽ ദി​ലീ​പ് എ​സ്. പ​ണി​ക്ക​രു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സം​ഘ​മാ​ൾ​ക്കാ​ർ ഗു​ണ്ടാ സ്റ്റൈ​ലി​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. വീ​ട്ടു​മു​റ്റ​ത്തു​ള്ള റ​ഡി​മെ​യ്ഡ് ഷോ​പ്പ് അ​ട​ച്ചി​ട്ട് സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു നി​ൽക്ക​വേ​യാ​ണ് വെ​ളു​ത്ത മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ൽ വ​ന്ന അ​ഞ്ചം​ഗസം​ഘ​ത്തി​ലെ മൂന്നു പേ​ർ വ​ടി​വാ​ളും സ്റ്റീ​ൽ പൈ​പ്പു​ക​ളു​മാ​യി കൊ​ല്ലടാ അ​വ​നെ എ​ന്ന് ആ​ക്രോ​ശി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റി​യ ദി​ലീ​പ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ള്ളി​പ്പി​ടി​ക്കു​ക​യും മ​ക​ൾ ക​ത​കി​ന്‍റെ ഓ​ടാ​മ്പ​ലി​ടു​ക​യും ചെ​യ്ത​തി​നാ​ൽ ആ​ക്ര​മി​ക​ൾ​ക്ക് വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റാ​ൻ സാ​ധി​ച്ചി​ല്ല. ദി​ലീ​പി​നെ കി​ട്ടാ​ത്ത ദേ​ഷ്യ​ത്തി​ൽ ആ​ക്ര​മി​ക​ൾ വീ​ടി​ന്‍റെ ജ​നാ​ല അ​ടി​ച്ചുത​ക​ർ​ക്കു​ക​യും പോ​ർ​ച്ചി​ൽ കി​ട​ന്ന ബൊ​ലേ​നോ കാ​റി​ന്‍റെ മു​ൻ വ​ശ​ത്തെ​യും സൈ​ഡി​ലേ​യും ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ദി​ലീ​പി​ന്‍റെ മ​ക​ൾ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീസി​ൽ വി​ളി​ച്ചുപ​റ​ഞ്ഞ​ത​നു​സ​രി​ച്ച് പോ​ലി​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ക​ട​ന്നുക​ള​ഞ്ഞു. ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.