ഭാ​ര്യ​യെ പെ​ട്രേ​ാളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Tuesday, March 26, 2024 11:45 PM IST
അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യുടെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ പെ​ട്രേ​ാള്‍ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ല്‍​നി​ന്നു മൂ​ന്നു​ലി​റ്റ​ര്‍ പെ​ട്രോ​ളും ആറു ഗു​ണ്ടും ലൈ​റ്റ​റും ക​ണ്ടെ​ടു​ത്തു. ഭാ​ര്യ​യെ കൊ​ല്ലാ​നാ​യാ​ണ് ഇ​വ ക​രു​തി​യ​തെ​ന്ന് പ്ര​മോ​ദ് പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. മാ​ന്നാ​ര്‍ ക​ണ്ണം​പള്ളി വീ​ട്ടി​ല്‍ പ്ര​മോ​ദി​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങിക്ക​ഴി​യു​ന്ന ഇ​യാ​ള്‍ ഭാ​ര്യ​യു​ടെ വീ​ടാ​യ തോ​ട്ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ രാ​ധു​വി​നെ പു​റ​ത്തേ​ക്കു വി​ളി​ച്ചു.

ഇ​തു​ക​ണ്ട രാ​ധു​വി​ന്‍റെ പി​താ​വ് മോ​ഹ​ന്‍ ദാ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി മ​ല്‍​പ്പി​ടി​ത്ത​ത്തി​ലൂ​ടെ പ്ര​മോ​ദി​നെ കീ​ഴ​ട​ക്കി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​മോ​ദി​നെ റി​മാ​ന്‍​ഡു ചെ​യ്തു.