ആ​രി​ഫി​ന്‍റെ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കു തു​ട​ക്കം
Tuesday, March 26, 2024 11:45 PM IST
കായം​കു​ളം: ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.എം. ആ​രി​ഫി​ന്‍റെ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി.

ദേ​വി​കു​ള​ങ്ങ​ര ത്രി​വേ​ണി​ക്ക​ട​വി​ല്‍നി​ന്നു​മാ​ണ് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ച​ത്. രാ​വി​ലെ ഏ​ഴിന് ത്രി​വേ​ണി​ക്ക​ട​വും പ​രി​സ​ര​വും ആ​വേ​ശ​ത്തി​ലാ​യി. പാ​ര്‍​ല​മെ​ന്‍റ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിക​ളു​ടെ കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യ്ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​ത് ത്രി​വേ​ണിക്കട​വി​ല്‍നി​ന്നാ​ണ്. ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​യ പ്ര​ധാ​ന​വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ നി​ര​ത്തി​യാ​ണ് ആ​രി​ഫ് വോ​ട്ട് തേ​ടു​ന്ന​ത്.

ത്രി​വേ​ണി​ക്ക​ട​വി​ല്‍നി​ന്നും ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, കെ.എ​ച്ച്. ബാ​ബു​ജാ​ന്‍, എ. ​മ​ഹേ​ന്ദ്ര​ന്‍, യു. പ്ര​തി​ഭ എംഎ​ല്‍എ, ​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍, എ​സ്. ആ​സാ​ദ്, സാ​ദ​ത്ത് ഹ​മീ​ദ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.