സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി ബേ​ക്ക​ര്‍ സാ​ഹി​ബി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി ശോ​ഭാ സു​രേ​ന്ദ്ര​ന്‍
Tuesday, March 26, 2024 11:45 PM IST
കാ​യം​കു​ളം: സ്വാ​ത​ന്ത്ര്യ സ​മ​രസേ​നാ​നി ബേ​ക്ക​ര്‍ സാ​ഹി​ബി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍ അ​നു​ഗ്ര​ഹം തേ​ടി. കാ​യം​കു​ളം ചേ​രാ​വ​ള്ളി​യി​ലെ കെ.​എ. ബേ​ക്ക​ര്‍ സാ​ഹി​ബി​ന്‍റെ സൗ​ഹൃ​ദം വീ​ട്ടി​ലെ​ത്തി​യാ​ണ് ശോ​ഭ സു​രേ​ന്ദ്ര​ന്‍ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​ത് സ്വാ​ത​ന്ത്ര​സ​മ​ര സേ​നാ​നി​യും സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം മാ​ത്രം ജ​യി​ല്‍ മോ​ചി​ത​നാ​കു​ക​യും ചെ​യ്ത കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്‍ കൂ​ടി​യാ​ണ് കെ ​എ ബേ​ക്ക​ര്‍ സാ​ഹി​ബ്. വീ​ട്ടി​ലെ​ത്തി​യ ശോ​ഭ സു​രേ​ന്ദ്ര​ന്‍ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും മൊ​മെ​ന്‍റോ ന​ല്‍​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

തെര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു​ള്ള അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യും ചെ​യ്തു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി പാ​ലമു​റ്റ​ത്ത് വി​ജ​യ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ന്മാ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.