കൃഷിയിടം സന്ദർശിച്ച് ബൈ​ജു ക​ലാ​ശാ​ല
Wednesday, March 27, 2024 11:56 PM IST
ചെ​ങ്ങ​ന്നൂ​ര്‍: എ​ന്‍​ഡി​എ മാ​വേ​ലി​ക്ക​ര ലോ​ക​്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ബൈ​ജു ക​ലാ​ശാ​ല ചെ​ങ്ങ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

തി​രു​വ​ന്‍​വ​ണ്ടൂ​രി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ക​ലാ​ശാ​ല ബാ​ബു ഇ​ര​മ​ല്ലി​ക്ക​ര ല​ക്ഷം​വീ​ട് കോ​ള​നി​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

പി​ന്നീ​ട് ക​ര്‍​ഷ​ക​രാ​യ മ​ഞ്ജു വി​ബീ​ഷി​ന്‍റെയും രാ​ധാ​മ​ണി​യു​ടെ​യും കൃ​ഷിസ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും ത​ണ്ണി​മ​ത്ത​ന്‍റെ ആ​ദ്യ​ഫ​ലം വി​ള​വെ​ടു​ത്തു. തു​ട​ര്‍​ന്ന് മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ പാ​റ​യ്ക്ക​ല്‍ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കാ​ര​യ്ക്കാ​ട് എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍, കാ​ര​യ്ക്കാ​ട് കെ​പി​എം​എ​സ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​മാ​യും ക​ലാ​ശാ​ല ബാ​ബു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്നീ​ട് ക​ക്കോ​ട്ട് കോ​ള​നി നി​വാ​സി​ക​ളെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. തു​ട​ര്‍​ന്ന് ആ​ലാ പ​ഞ്ചാ​യ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നം വി​കാ​രി ഫാ. ​തോ​മ​സ് ടി.​ടിയെ ​വീ​ട്ടി​ല്‍ എ​ത്തി സ​ന്ദ​ര്‍​ശി​ച്ചു.