പൂ​ങ്കാ​വ്പള്ളിയിലെ ദീ​പാര്‍​ച്ച​ന പ്ര​യാ​ണ​ത്തി​ല്‍ പ​ങ്കുചേ​ര്‍​ന്നു പ​തി​നാ​യി​ര​ങ്ങ​ള്‍
Thursday, March 28, 2024 11:47 PM IST
ആ​ല​പ്പു​ഴ: പൂ​ങ്കാ​വി​ലെ വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ദീ​പാ​ര്‍​ച്ച​നാ പ്ര​ണാ​മ​ത്തി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ങ്കു​ചേ​ര്‍​ന്നു. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ഭ​ക്ത​ജ​ന​ങ്ങ​ള്‍, നി​ല​വി​ള​ക്കു​ക​ള്‍ കൊ​ളു​ത്തി, പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണ ആ​ച​ര​ണ​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

അ​നു​ഗ്ര​ഹ​ങ്ങ​ള്‍ പ്രാ​പി​ക്കാ​ന്‍ കു​ടും​ബ സ​മേ​തം പ​ള്ളി സ​ന്നി​ധാ​ന​ത്തി​ലെ​ത്തി നി​ല​വി​ള​ക്കു​ക​ള്‍ കൊ​ളു​ത്തി പെ​സ​ഹാ​രാ​ത്രി മു​ഴു​വ​ന്‍ അ​വ​ര്‍ അ​നു​താ​പ​ത്തി​ലും പ്രാ​ര്‍​ഥ​ന​യി​ലും സ​മ്പൂ​ര്‍​ണ സ​മ​ര്‍​പ്പ​ണ​ത്തി​ലും ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​ദേ​ശ​മാ​കെ വി​ശ്വാ​സ​പ്ര​ഭ നി​റ​ഞ്ഞു ക​വി​ഞ്ഞു. ജി​ല്ലാ ജ​ഡ്ജി ശ്രീ​മ​തി സ്മി​ത ജോ​ര്‍​ജ് ആ​ദ്യ തി​രി​തെ​ളി​യി​ച്ചു. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചു​മ​ണി​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​മു​ണ്ടാ​കും.

ബി​ഷ​പ് ഡോ ​ജോ​സ​ഫ് ക​രി​യി​ല്‍ നേ​ര്‍​ച്ച​ക്ക​ഞ്ഞി ആ​ശീ​ര്‍​വ​ദി​ച്ചു. നേ​ര​ത്തേ ന​ട​ന്ന തി​രു​വ​ത്താ​ഴ പൂ​ജ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്ന ഫാ. ​സേ​വ്യ​ര്‍ ചി​റ​മേ​ല്‍ കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ല്കി. തു​ട​ര്‍​ന്ന് നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള​ര്‍​പ്പി​ക്കു​ന്ന ഉ​രു​ളു നേ​ര്‍​ച്ച​യും നി​ര​ങ്ങു​നേ​ര്‍​ച്ച​യും പൂ​ങ്കാ​വി​ലെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്.