പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ലെ കൊ​ടി​മ​രം മ​റി​ഞ്ഞു​വീ​ണു
Thursday, March 28, 2024 11:47 PM IST
ആ​ല​പ്പു​ഴ: പ​ഴ​വ​ങ്ങാ​ടി മാ​ര്‍​സ്ലീ​വാ ഫൊ​റോ​ന തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ലെ കൊ​ടി​മ​രം ഇ​ന്ന​ലെ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു വീ​ണു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 17നാ​ണ് 70 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഈ ​കൊ​ടി​മ​രം പു​ന​പ്ര​തി​ഷ്ഠ ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് എ​ട്ടി​നു ശേ​ഷം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും കൊ​ടി​മ​രം ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ടി​മി​ന്ന​ലേ​റ്റ​താ​ണെ​ന്ന സം​ശ​യ​വു​മു​ണ്ട്. ആ​ള​പാ​യ​മോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ല. റോ​ഡി​നു കു​റു​കെ വീ​ണ കൊ​ടി​മ​രം ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണു നീ​ക്കി​യ​ത്. കൊ​ടി​മ​രം ഒ​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റി​ലാ​യി.