മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 18, 2019 10:29 PM IST
മാ​ന്നാ​ർ: വ​യോ​ധി​ക​നെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്ത​റ ശി​വ​മ​ന്ദി​രം (​ചി​ല്ലൂ​ർ) വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ​ പി​ള്ള(73)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബം വി​റ്റ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ഷി​ജി​കു​മാ​ർ, സി​ന്ധു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഇ​ര​മ​ത്തൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.

വ്യാ​പാ​ര
സ്ഥാ​പ​ന​ത്തി​ൽ
മോ​ഷ​ണം

മാ​വേ​ലി​ക്ക​ര: സ്റ്റേ​ഷ​ന​റി ക​ട​യു​ടെ ഓ​ടി​ള​ക്കി മോ​ഷ്ടാ​ക്ക​ൾ പ​ണ​വും സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ച്ചു. ക​ണ്ടി​യൂ​ർ അ​യ്യ​പ്പ​നി​വാ​സി​ൽ ര​ജ​നീ​ഷി​ന്‍റെ ക​ണ്ടി​യൂ​ർ ച​ന്ത​മു​ക്കി​ലെ ധ​ന​ല​ക്ഷ്മി സ്റ്റോ​ഴ്സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. മി​ൽ​മ​യി​ൽ ന​ൽ​കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ​യും സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യി.

കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം

മാ​വേ​ലി​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കു​റ​ത്തി​കാ​ട്, വ​രേ​ണി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​നാ​ശം. മ​ര​ങ്ങ​ൾ വീ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി. ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.