ജി​ല്ല​യി​ൽ എ​ൻ​ഡി​എ​യ്ക്ക് വോ​ട്ടു​വ​ർ​ധ​ന
Thursday, May 23, 2019 10:51 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ൻ​ഡി​എ​യ്ക്ക് വോ​ട്ടു​വ​ർ​ധ​ന. ജി​ല്ല​യി​ലു​ൾ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ആ​റു​നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു​ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വോ​ട്ടിം​ഗ് നി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​ക്കി. ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 2014-ൽ 43051 ​വോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. ഇ​ക്കു​റി അ​ത് ഒ​ന്നേ​മു​ക്കാ​ൽ​ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​യി. മാ​വേ​ലി​ക്ക​ര​യി​ലാ​ക​ട്ടെ 79,743 വോ​ട്ടു​ക​ളാ​യി​രു​ന്നു 2014-ൽ ​ല​ഭി​ച്ച​ത്. ഇ​ക്കു​റി​യ​ത് ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​ക​മാ​യി.

ഇ​ഫ്താ​ർ​മീ​റ്റ്

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ലെ വ്യാ​പാ​രി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ​മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​രി​ഭ​വ​നി​ൽ ചേ​ർ​ന്ന സൗ​ഹാ​ർ​ദ​സ​മ്മേ​ള​നം ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ൾ​ക്ക് എ.​എം. ആ​രി​ഫ് എം​എ​ൽ​എ കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​സ​രി സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ചാ​ര്യ​ശ്രീ വി​ശാ​ഖം തി​രു​നാ​ൾ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, ഫാ.​വ​ർ​ഗീ​സ് പൊ​ന്തേ​ന്പി​ള്ളി, എ. ​എം ത്വാ​ഹ​മ​ദ​നി കൊ​ല്ലം, പ്രേം​ജി പൈ, ​പി.​എ. ജ​മാ​ലു​ദ്ദീ​ൻ, തൈ​ക്ക​ൽ സ​ത്താ​ർ, വി.​വൈ. അ​ൻ​സാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.