ക​ട​ലാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ചെ​യ്ത​തി​ന് കേ​സ്: പ്ര​തി​ഷേ​ധ​വു​മാ​യി കെ​സി​വൈ​എം
Sunday, June 23, 2019 10:20 PM IST
ചേ​ർ​ത്ത​ല: ചെ​ല്ലാ​നം ക​ട​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ര​സു​ര​ക്ഷാ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്ത നാ​ട്ടു​കാ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് എ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ കെ​സി​വൈ​എം അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നി​ല്ല. എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ക​ള​വാ​യി കേ​സെ​ടു​ത്ത ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
യ​ഥാ​ർ​ഥ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ ക​ട​ൽ​ഭി​ത്തി ത​ക​രാ​ൻ ഇ​ട​യാ​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ക​യും സ്വ​ത്തു​വ​ക​ക​ൾ ന​ശി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്ത അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ​യാ​ണ് അ​ശ്ര​ദ്ധ​യ്ക്കും കൃ​ത്യ​വി​ലോ​പം വ​രു​ത്തി​യ​തി​നും കേ​സ് എ​ടു​ക്കേ​ണ്ട​ത് എ​ന്ന് കെ​സി​വൈ​എം അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ജോ​സ​ഫ് പോ​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ൻ തൗ​ണ്ട​യി​ൽ, ആ​നി​മേ​റ്റ​ർ സി​ജോ ജോ​സ​ഫ്,കൊ​ച്ചിരൂ​പ​ത എക്സി​ക്യൂ​ട്ടീ​വ് ടോം ​ബാ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി റോ​സ്മേ​രി വ​ർ​ഗീ​സ്, മാ​ർ​ട്ടി​ൻ സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.