ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്ന​യാ​ൾ മ​രി​ച്ചു
Sunday, July 14, 2019 9:50 PM IST
പൂ​ച്ചാ​ക്ക​ൽ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെഎ​സ്ഇ​ബി റി​ട്ട​യേ​ർ​ഡ് ഓ​വ​ർ​സീ​യ​ർ മ​രി​ച്ചു. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ചെ​ട്ടു​ക​ട​വ് വീ​ട്ടി​ൽ അ​ശോ​ക​ൻ(56) ആ​ണ് മ​രി​ച്ച​ത്. അ​രൂ​ക്കു​റ്റി റോ​ഡി​ൽ ടെ​ലി​ഫോ​ണ്‍ എ​ക്സേ​ഞ്ചി​ന് സ​മീ​പം അ​ശോ​ക​ന്‍റെ ബൈ​ക്ക് മറ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ അ​ശോ​ക​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ചേ​ർ​ത്ത​ല​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഇ​ന്ന​ലെ വെ​ളു​പ്പി​നെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
സം​സ്കാ​രം വീ​ടു​വ​ള​പ്പി​ൽ ന​ട​ത്തി. ഭാ​ര്യ: ഷി​ഷ. മ​ക്ക​ൾ: അ​ഷി​ത, അ​ലീ​ന.