സ​ർ​ക്കാ​ർ വൈ​ദ്യു​തി ചാ​ർ​ജി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ പി​ഴി​യു​ന്നു​വെ​ന്ന് ബി​ജെ​പി
Monday, July 15, 2019 10:27 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ വൈ​ദ്യു​തി ചാ​ർ​ജി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ പി​ഴി​യു​ക​യാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ദ്ധ്യ​ക്ഷ​ൻ കെ. ​സോ​മ​ൻ. പാ​വ​പ്പെ​ട്ട​വ​ൻ വൈ​ദ്യു​തി കു​ടി​ശി​ക വ​രു​ത്തി​യാ​ൽ പി​റ്റേ ദി​വ​സം വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​ന്ന സ​ർ​ക്കാ​ർ കു​ത്ത​ക മു​ത​ലാ​ളി​മാ​രും മ​റ്റും ന​ൽ​കാ​നു​ള്ള 2000 ൽ ​പ​രം കോ​ടി​യു​ടെ വൈ​ദ്യു​തി കു​ടി​ശി​ക ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചു​കൊ​ണ്ടു അ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രെ ബി​ജെ​പി ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ജി. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഗീ​ത രാം​ദാ​സ്, ജി​ല്ലാ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​റും സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു​വ​മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പ്ര​മോ​ദ് കാ​ര​ക്കാ​ട്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​മോ​ഹ​ന​ൻ, കെ.​പി. സു​രേ​ഷ് കു​മാ​ർ, മ​റ്റു മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജി. പ്ര​കാ​ശ്, ജ്യോ​തി രാ​ജീ​വ്, ഉ​ഷാ സാ​ബു, രേ​ണു​ക, ബി​ന്ദു വി​ലാ​സ​ൻ, പി. ​ക​ണ്ണ​ൻ, സു​നി​ൽ കു​മാ​ർ, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി പി. ​ദാ​സ് വി​ശ്വ​വി​ജ​യ​പാ​ൽ, മോ​ർ​ച്ച ഭാ​ര​വാ​ഹി​ക​ളാ​യ വ​രു​ണ്‍, സു​മ ച​ന്ദ്ര​ബാ​ബു, സി.​പി. മോ​ഹ​ന​ൻ, പ്ര​തി​ഭ, സു​മി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.