ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം നാ​ളെ
Tuesday, July 16, 2019 10:30 PM IST
ആ​ല​പ്പു​ഴ: സ​ക്ഷ​മ കേ​ര​ളം ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് അ​ന്പ​ല​പ്പു​ഴ കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ന്പ​തു​പേ​ർ​ക്കാ​ണ് സ​ഹാ​യം ന​ല്കു​ന്ന​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ. ഹ​രി​ഹ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മു​ൻ ഡി​ജി​പി ഡോ. ​ടി.​പി. സെ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ലും സാ​മൂ​ഹ്യ​ക്ഷേ​മ ജി​ല്ലാ ഓ​ഫീ​സ​ർ സാ​ബു ജോ​സ​ഫും ഉ​പ​ക​ര​ണ വി​ത​ര​ണം നി​ർ​വ​ഹി​ക്കും.
സ​ക്ഷ​മ സം​സ്ഥാ​ന സം​ഘ​ട​ന കാ​ര്യ​ദ​ർ​ശി വി.​വി. പ്ര​ദീ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. ശ​ശി​കു​മാ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ത​യ്യി​ബ് ഗു​രു​ക്ക​ൾ, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ഡോ. ​അ​ന്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ര​ണ്ടാം​ഘ​ട്ട സ​ഹാ​യ ഉ​പ​ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ അ​ന്നേ​ദി​വ​സം രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​വ​ശ്യ​മു​ള്ള​വ​ർ ഡി​സ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി, ആ​ധാ​ർ കോ​പ്പി, റേ​ഷ​ൻ​കാ​ർ​ഡ് കോ​പ്പി, ര​ണ്ടു​ഫോ​ട്ടോ എ​ന്നി​വ​യു​മാ​യി കൗ​ണ്ട​റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9961155860, 8089422128. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ. ഹ​രി​ഹ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ത​യ്യി​ബ് ഗു​രു​ക്ക​ൾ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​ബേ​ബി, ര​ക്ഷാ​ധി​കാ​രി ഡോ. ​അ​ന്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.