വാ​യ​ന​യു​ടെ വാ​താ​യ​നം തു​റ​ന്ന് മ​റ്റ​ത്തി​ൽ ഭാ​ഗം ഗ​വ.​എ​ൽ​പി സ്കൂ​ൾ
Wednesday, July 17, 2019 10:32 PM IST
പൂ​ച്ചാ​ക്ക​ൽ: ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് വാ​യ​ന​യു​ടെ പു​തു​ലോ​കം തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​ണ് അ​രൂ​ക്കു​റ്റി മ​റ്റ​ത്തി​ൽ ഭാ​ഗം ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.
സ്കൂ​ളി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​രു​ക്കു​റ്റി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഡി​സ്പ്ലേ ലൈ​ബ്ര​റി സ്ഥാ​പി​ച്ചു​കൊ​ണ്ടാ​ണ് സ്കൂ​ൾ മാ​തൃ​ക​യാ​യി​രി​ക്കു​ന്ന​ത്. കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഡി​സ്പ്ലേ ലൈ​ബ്ര​റി​യി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാം. ഡോ​ക്ട​റെ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ച്ച്.​യാ​സ്മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ദീ​പാ ഷേ​ണാ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ്ലോ​ക്ക​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ഡി. ജോ​ഷി സ്വാ​ഗ​ത​വും കോ -​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഫ​ജ​ർ ന​ന്ദി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ എം.​എം. ഷി​ഹാ​ബു​ദ്ദീ​ൻ, ത​സ്നി മ​റി​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.