അ​ന​ർ​ഹ റേ​ഷ​ൻ​കാ​ർ​ഡ്: 12604 രൂ​പ പി​ഴ ഈ​ടാ​ക്കി
Thursday, July 18, 2019 11:11 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശം വ​ച്ച​വ​രി​ൽ​നി​ന്നും 12,604 രൂ​പ പി​ഴ ഈ​ടാ​ക്കി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടേ​താ​ണ് ന​ട​പ​ടി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ പേ​ര് നീ​ക്കാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ​ക്ക് എ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​ർ​ഹ​മ​ല്ലാ​ത്ത കാ​ർ​ഡ് നി​ര​വ​ധി​പേ​ർ കൈ​വ​ശം വ​യ്ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് സ​പ്ലൈ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​ത്ത​രം കാ​ർ​ഡു​ക​ൾ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കി മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം നി​ര​വ​ധി കാ​ർ​ഡു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​നി​യും അ​ന​ർ​ഹ കാ​ർ​ഡു​ക​ളു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന.