ബോ​ധ​വ​ത്ക​ര​ണം
Sunday, July 21, 2019 10:30 PM IST
ആ​ല​പ്പു​ഴ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ജ​ൻ​ഡ​ർ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’തി​ങ്ക​ൾ’ മെ​ൻ​സ്ട്ര​ൽ ക​പ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ​വും വി​ത​ര​ണ​വും ന​ട​ന്നു. ഹി​ന്ദു​സ്ഥാ​ൻ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ ’തി​ങ്ക​ൾ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ൻ​സ്ട്ര​ൽ ക​പ്പ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ. ​കാ​ർ​ത്തി​ക, എ​ച്ച്എ​ൽ​എ​ൽ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കാ​വ്യ മേ​നോ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ​മാ​ർ, ഡി​എ​ൽ​എ​ഫ്, സ്നേ​ഹി​താ സ്റ്റാ​ഫ്, ജി​ല്ലാ മി​ഷ​ന്‍റെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം മെ​ൻ​സ്ട്ര​ൽ ക​പ്പ് സൗ​ജ​ന്യ​മാ​യി ന​ൽ​കി.