സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും
Sunday, July 21, 2019 10:30 PM IST
ആ​ല​പ്പു​ഴ: രൂ​പ​ത സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ രൂ​പ​ത​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. ആ​ല​പ്പു​ഴ ക​ർ​മ​സ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എ.​എം. ആ​രി​ഫ് എം​പി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ.
എം​പി​യേ​യും ഡോ. ​നി​ർ​മ​ൽ ഒൗ​സേ​പ്പ​ച്ച​ൻ ഐ​എ​എ​സി​നേ​യും ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച എ​ബി​ൻ ആ​ന്‍റ​ണി​യേ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ന് മി​ക​ച്ച സ്കൂ​ളി​നു​ള്ള പു​ര​സ്കാ​രം ന​ല്കി. എ​സ്എ​സ്എ​ൽ​സി-​പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ-​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 230 വി​ദ്യാ​ർ​ഥി​ക​ൾ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. രൂ​പ​ത സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി സ്വാ​ഗ​ത​വും ഫാ. ​ടോ​മി കു​രി​ശു​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.