എ​സി റോ​ഡി​ൽ വെ​ള്ളം ക​യ​റി
Monday, July 22, 2019 10:40 PM IST
മ​ങ്കൊ​ന്പ്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തു​മൂ​ലം ഇ​ന്ന​ലെ കു​ട്ട​നാ​ടി​ന്‍റെ കൂ​ടു​ത​ൽ റോ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ഇ​തോ​ടെ പ​ല​യി​ട​ത്തും ഗ​താ​ഗ​ത്തി​നു ബു​ദ്ധി​മു​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന​ലെ പ​ക​ൽ മ​ഴ കു​റ​വാ​യ​ത് വെ​ള്ള​പ്പൊ​ക്ക തീ​വ്ര​ത കു​റ​യ്ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കു​ട്ട​നാ​ടി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ എ​സി റോ​ഡി​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മാ​ന്പു​ഴ​ക്ക​രി, പ​ള്ളി​ക്കൂ​ട്ടു​മ്മ​യ്ക്കു പ​ടി​ഞ്ഞാ​റു​വ​ശം, ഒ​ന്നാം​ക​ര, നെ​ടു​മു​ടി പാ​റ​ശേ​രി പാ​ല​ത്തി​നു കി​ഴ​ക്കു​ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

പ​ള്ളി​ക്കൂ​ട്ടു​മ്മ​യി​ലും, ഒ​ന്നാം​ക​ര​യി​ലും എ​സി ക​നാ​ലി​ൽ നി​ന്നും നേ​രി​ട്ടു വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. ഇ​നി​യും ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ എ​സി റോ​ഡി​ന്‍റെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ മു​ങ്ങും. ഏ​താ​നും മാ​സ​ങ്ങ​ൾ മു​ൻ​പ് കോ​ടി​ക​ൾ മു​ട​ക്കി മ​ണ്ണി​ട്ടു​യ​ർ​ത്തി​യ പ്ര​ദേ​ശ​മാ​ണ് ഇ​പ്പോ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ജ​ല​നി​ര​പ്പി​ൽ നി​ന്നും ഏ​ക​ദേ​ശം ഒ​ന്ന​ര​യ​ടി​യോ​ളം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​ള്ള​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ എ​സി റോ​ഡ് മു​ങ്ങി​യ​ത് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ റോ​ഡി​ൽ കു​ഴി​ക​ളി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക ആ​ശ്വാ​സം പ​ക​രു​ന്നു. റോ​ഡി​ൽ കൂ​ടു​ത​ൽ ദി​വ​സം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ക​യും ചെ​യ്യും. അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പെ​ങ്കി​ലും എ​സി റോ​ഡ് സ​മ​ഗ്ര ന​വീ​ക​ര​ണ പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

അ​തേ​സ​മ​യം ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലെ യാ​ത്ര ദു​രി​ത പൂ​ർ​ണ​മാ​യി. കി​ട​ങ്ങ​റ - മു​ട്ടാ​ർ റോ​ഡി​ലാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം വെ​ള്ള​ക്കെ​ട്ടു​ള്ള​ത്. റോ​ഡി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഇ​തു​വ​ഴി​യു​ള്ള ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു. മു​ള​യ്ക്കാം​തു​രു​ത്തി​വാ​ല​ടി റോ​ഡ്്, മാ​ന്പു​ഴ​ക്ക​രി​എ​ട​ത്വ റോ​ഡ്, ച​തു​ർ​ഥ്യാ​ക​രി വി​കാ​സ് മാ​ർ​ഗ് റോ​ഡ് എ​ന്നി​വ​യാ​ണ് വെ​ള്ളം ക​യ​റി​യ റോ​ഡു​ക​ൾ. മു​ള​യ​ക്കാം​തു​രു​ത്തി​വാ​ല​ടി റോ​ഡി​ലെ നാ​ര​ക​ത്ര​ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ൾ അ​ര​യ​ടി​യി​ലേ​റെ വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി. മാ​ന്പു​ഴ​ക്ക​രി​എ​ട​ത്വ റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട വാ​ഹ​ന​യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്നു​ണ്ട്.

അ​തേ​സ​മ​യം മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​ത്ര​ക്ക​രി, മു​ട്ടാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. മു​ട്ടാ​ർ ഗ​വ.​യു​പി സ്കൂ​ളി​ലും വെ​ള്ളം​ക​യ​റി​യ​ത് അ​ധ്യ​യ​നം ഇ​വി​ടു​ത്തെ ത​ട​സ​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യോ​ഗം ഇ​ന്ന​ലെ ന​ട​ന്നു. ഇ​ന്നു മു​ത​ൽ ഓ​രോ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു കു​ട്ട​നാ​ട്ടി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​താ​യി കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. മ​ഴ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ ഗ്രീ​ൻ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും, ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​യേ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.