മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു
Monday, July 22, 2019 10:40 PM IST
മാ​ന്നാ​ർ:​ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റ കു​റെ ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണു.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ക​വാ​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. ഏ​റെ തി​ര​ക്കു​ള്ള കു​ര​ട്ടി​ക്കാ​ട് റോ​ഡി​ലേ​ക്കാ​ണ് മ​തി​ൽ ത​ക​ർ​ന്ന് വീ​ണ​ത്.

ഇ​വ നീ​ക്കം ചെ​യ്യു​ന്ന​ത് വ​രെ ഗ​താ​ഗ​ത​ത്തി​ന് ത​ട​സം നേ​രി​ട്ടു. പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പ​ണി​തെ​ങ്കി​ലും പ​ഴ​യ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ച് പ​ണി​ഞ്ഞി​രു​ന്നി​ല്ല.

മ​തി​ലി​ന്‍റെ ബാ​ക്കി ഭാ​ഗ​വും ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്ന് വീ​ഴാ​റാ​യ നി​ല​യി​ലാ​ണ്.