തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖം തുറന്നു
Monday, July 22, 2019 10:40 PM IST
അ​ന്പ​ല​പ്പു​ഴ: ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖം ക​ട​ലി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45 ഓ​ടെ​യാ​യി​രു​ന്നു ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ഴി​മു​ഖം പൂ​ർ​ണ​മാ​യും തു​റ​ന്ന​ത്.
നീ​രൊ​ഴു​ക്ക് ശ​ക്തി​പ്രാ​പി​ച്ചു​വ​രു​ന്നു. ഒ​രു​മാ​സം മു​ന്പ് സ്പി​ൽ​വേ പൊ​ഴി​മു​ഖ​ത്തെ ഇ​രു​ന്നൂ​റ് മീ​റ്റ​ർ നീ​ള​ത്തി​ലും 24 മീ​റ്റ​ർ വീ​തി​യി​ലും എ​ട്ട് മീ​റ്റ​ർ താ​ഴ്ച​യി​ലും ചാ​ല് തെ​ളി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ മു​ത​ൽ ചാ​ലി​ൽ ശേ​ഷി​ച്ച ഭാ​ഗ​ത്തെ മ​ണ​ൽ ര​ണ്ട് ഹി​റ്റാ​ച്ചി​ക​ൾ ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് സ്പി​ൽ​വേ പാ​ല​ത്തി​നും പൊ​ഴി മു​ഖ​ത്തി​നും ഇ​ട​യി​ലു​ള്ള ജ​ലാ​ശ​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ ഈ ​ഭാ​ഗ​ത്തെ ആ​ഴം കു​റ​ച്ചി​ട്ടു​ണ്ട്. മ​ഴ കു​റ​ഞ്ഞാ​ൽ ചാ​ലി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ് പൊ​ഴി അ​ട​യാ​നു​ള്ള സാ​ധ്യ​ത ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്, പു​റ​ക്കാ​ട്, അ​ന്പ​ല​പ്പു​ഴ, നീ​ർ​ക്കു​ന്നം, വ​ണ്ടാ​നം, പു​ന്ന​പ്ര തു​ട​ങ്ങി​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​ര​ത്ത് ക​ട​ലും പ്ര​ക്ഷു​ബ്ധ​മാ​ണ്.
തോ​ട്ട​പ്പ​ള്ളി, പു​റ​ക്കാ​ട്, അ​ന്പ​ല​പ്പു​ഴ, പു​ന്ന​പ്ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. വീ​ടു​ക​ളു​ടെ മു​റ്റ​ത്തും പ​റ​ന്പി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ലി​ന​ജ​ല​വും മ​ഴ​വെ​ള്ള​വും കൂ​ടി ക​ല​ർ​ന്ന് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി​ട്ടു​ണ്ട്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ചാ ഭീ​ഷ​ണി​യും നേ​രി​ടു​ന്നു.
വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാം കൃ​ഷി​യു​ടെ വി​ത പൂ​ർ​ത്തീ​ക​രി​ച്ച ഘ​ട്ട​മാ​ണ്. പ​ന്പ, അ​ച്ച​കോ​വി​ൽ, മ​ണി​മ​ല ആ​റു​ക​ൾ ക​വി​ഞ്ഞൊ​ഴു​കാ​റാ​യ നി​ല​യി​ലാ​യ​തി​നാ​ൽ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ചാ ഭീ​ഷ​ണി​യി​ലാ​ണ്.
എ​ന്നാ​ൽ പ്ര​ള​യ​ശേ​ഷം സ്പി​ൽ​വേ പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തെ​യും ജ​ലാ​ശ​യ​ത്തി​ലെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ലി​ന് ജ​ല​സേ​ച​ന വ​കു​പ്പും ഇ​റി​ഗേ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​വും ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ഴും ജീ​വ​ൻ വ​ച്ചി​ട്ടി​ല്ല.